മുനമ്പം മനുഷ്യക്കടത്ത് കേസ്: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: മുനമ്പം വഴി വിദേഷത്തേക്ക് ആളുകളെ കടത്തിയ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായിട്ടും കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറാതിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.
ജോലിയും ശമ്പളവും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ആളുകളെ കടത്തുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ ചിത്രങ്ങളും മറ്റു വിവരങ്ങളും പുറത്തേക്ക് കടത്തിവിടുന്നുണ്ടോയെന്ന് എങ്ങനെ അറിയാനാകുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
ശ്രീലങ്കക്കാരടക്കം നൂറോളം ആളുകളെ അറേബ്യന്‍ കടലിലൂടെ പുറം നാട്ടിലേക്ക് കടത്തിയ ബോട്ടിന്റെ ഉടമ തിരുവനന്തപുരം സ്വദേശി അനില്‍ കുമാറിന്റെയും ഡല്‍ഹി സ്വദേശി രാജയുടെയും ജാമ്യാപേക്ഷകളും ഇതോടൊപ്പം കോടതി പരിഗണിക്കും.
ഫോറിനേഴ്‌സ് ആക്ട്, എമിഗ്രേഷന്‍ ആക്ട്, പാസ്‌പോര്‍ട് ആക്ട്, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരേ കേസ് എടുത്തിട്ടുള്ളത്. മുനമ്പത്തുനിന്നും ദയാമാതാ 2 എന്ന പേരുള്ള ബോട്ടില്‍ ജനുവരി ഏഴിനാണ് ആളുകളെ കടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."