കര്‍ഷകനായ ആദിവാസിമൂപ്പന് വൈദ്യുതി കിട്ടാക്കനി; കാത്തിരിപ്പ് അഞ്ചാം വര്‍ഷത്തിലേക്ക്
അഗളി: വൈദ്യുതിക്ക് വേണ്ടിയുള്ള ദാസമൂപ്പന്റെ കാത്തിരിപ്പ് അഞ്ചാം വര്‍ഷത്തിലേക്ക് അഗളി ആദിവാസി ഇരുള വിഭാഗത്തില്‍പ്പെട്ട ജല്ലിപ്പാറ മേലേകണ്ടിയൂരിലെ ദാസമൂപ്പന്‍ നല്ലൊരു കര്‍ഷകനാണ്. മേലേകണ്ടിയൂരില്‍ സ്വന്തമായുള്ള മൂന്നര ഏക്കര്‍ സ്ഥലത്തിന് കാല്‍നൂറ്റാണ്ടിനു മുമ്പുതന്നെ പട്ടയവും ലഭിച്ചു.
കശുമാവ്, കാപ്പി, കുരുമുളക്, നെല്ല്, റാഗി, ചാമ, ചോളം, വിവിധയിനം പച്ചക്കറികള്‍ തുടങ്ങിയവ ദാസമൂപ്പന്റെ കൃഷിയിടത്തിലുണ്ട്. കൂടാതെ ആട്, കോഴി, പശു വളര്‍ത്തല്‍ വേറേയും. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണകൃഷിയിടം സന്ദര്‍ശിച്ച് ഈ ആദിവാസി കര്‍ഷകനെ അഭിനന്ദിച്ചു.
നനക്കാന്‍ സൗകര്യം ഉണ്ടെങ്കില്‍ വിളകള്‍ മെച്ചപ്പെടുത്താമെന്ന സാധ്യത മുന്നില്‍കണ്ട് കൃഷിവകുപ്പില്‍നിന്നും കര്‍ഷകന് മോട്ടോര്‍ അനുവദിച്ചു നല്‍കി. ഏറെ പ്രതീക്ഷയോടെ സ്വന്തം ചെലവില്‍ മോട്ടോര്‍പുരയും കുളവും നിര്‍മിച്ചുകാത്തിരുന്നിട്ടും ഒരുദിവസം പോലും വെള്ളം പമ്പു ചെയ്യാന്‍ ദാസന്‍മൂപ്പന് ഇതുവരെ സാധിച്ചിട്ടില്ല. കെ.എസ.്ഇബി വൈദ്യുതി കണക്ഷന്‍ നല്‍കാത്തതാണ് കാരണം.
കണക്ഷന്‍ ലഭിക്കാന്‍ മൂന്നുപോസ്റ്റുകള്‍ വേണമെന്നും 22000 രൂപ അടക്കണമെന്നുമാണത്രെ അധികൃതര്‍ ആവശ്യപ്പെടുന്നത്. കണക്ഷന്‍ ലഭ്യമാക്കാന്‍ നിരവധിതവണ ഐ.ടിഡി.പി ഓഫിസ് പടി കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. തുരുമ്പെടുത്തു തുടങ്ങിയ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും കാഴ്ച വസ്തുവാക്കി വീടിന്റെ കോണില്‍ വച്ചിരിക്കുകയാണ് ഈ ആദിവാസി കര്‍ഷകന്‍.
ആദിവാസികളുടെ പരമ്പരാഗതകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ആദിവാസി കര്‍ഷകരെ കാര്‍ഷകരെ കാര്‍ഷിക മേഖലയിലേക്ക് കൊണ്ടുവരുന്നതിനുമായി പ്രത്യേക പാക്കേജുകള്‍ രൂപീകരിച്ചു നടപ്പാക്കുന്ന അട്ടപ്പാടി മേഖലയിലാണ് കാര്‍ഷിക തത്്പരരായ ആദിവാസികളോട് ഇത്തരത്തിലുള്ള അവഗണന എന്നതാണ് ശ്രദ്ധേയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."