HOME
DETAILS

വി. വേണു തെറിച്ചു; ജയതിലക് റവന്യൂ സെക്രട്ടറി

  
backup
May 28 2020 | 02:05 AM

%e0%b4%b5%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%81-%e0%b4%a4%e0%b5%86%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%9c%e0%b4%af%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d
 
 
 
ആഭ്യന്തര സെക്രട്ടറി സ്ഥാനത്തും പരിഗണിച്ചില്ല, സെക്രേട്ടറിയറ്റിന് പുറത്ത് നിയമനം
തിരുവനന്തപുരം: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറ്റിയതിനുപിന്നാലെ ഡോ.വി. വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. സര്‍വേ ഡയരക്ടറായ പ്രേംകുമാറിനെ തന്റെ അനുമതിയില്ലാതെ മാറ്റിയതിന് ചീഫ് സെക്രട്ടറി ടോം ജോസുമായി വേണു ഇടഞ്ഞിരുന്നു. സെക്രട്ടറിയേറ്റിന് പുറത്ത് ആസൂത്രണവും സാമ്പത്തികകാര്യവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചത്. ആസൂത്രണവും സാമ്പത്തികകാര്യവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലകിനെ റവന്യൂ സെക്രട്ടറിയായി നിയമിച്ചു.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സി.ഇ.ഒ സ്ഥാനത്ത് നിന്ന് വേണുവിനെ മാറ്റി ധനവകുപ്പ് സെക്രട്ടറിയായ രാജേഷ് കുമാര്‍ സിങ്ങിന് പകരം ചുമതല നല്‍കിയിരുന്നു. റീബില്‍ഡ് കേരളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെയായിരുന്നു സ്ഥാനമാറ്റം.പ്രളയ പുനര്‍നിര്‍മാണത്തിനായി കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതിയാണ് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായിരുന്ന വേണുവിനായിരുന്നു തുടക്കം മുതല്‍ റീബില്‍ഡ് കേരളയുടെ മേധാവി സ്ഥാനം. സെക്രട്ടറിയേറ്റിന് പുറത്ത് വന്‍തുക മുടക്കി പ്രത്യേക ഓഫിസെടുത്തത് അടക്കം വേണുവെടുത്ത പല തീരുമാനങ്ങളും വിവാദമായി. കേരള പുനര്‍നിര്‍മാണത്തിനായി കഴിഞ്ഞ സെപ്റ്റംബറില്‍ ലോകബാങ്ക് 1,780 കോടി അനുവദിച്ചെങ്കിലും ഒരു പൈസ പോലും റീബില്‍ഡ് കേരളക്ക് കിട്ടിയില്ല. തുക ധനവകുപ്പ് വകമാറ്റി ചെലവഴിച്ചതില്‍ വേണു പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ ബജറ്റില്‍ 1,000 കോടി രൂപ റീബില്‍ഡിനായി വകയിരുത്തിയെങ്കിലും ഒന്നും നടന്നില്ല. പുനര്‍നിര്‍മാണ പദ്ധതികള്‍ എങ്ങുമെത്താത്തതില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 
അതിനിടെയാണ് സര്‍വേ ഡയരക്ടറുടെ മാറ്റവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുമായുണ്ടായ തര്‍ക്കം. സര്‍വേ ഡയരക്ടറെ മാറ്റാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച വേണു അവധിയില്‍ പോയിരുന്നു. അതേസമയം, വേണു മുഖ്യമന്ത്രിയെ കണ്ട് സെക്രട്ടറിയേറ്റിന് പുറത്തുള്ള ഏതെങ്കിലും വകുപ്പിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. നിയുക്ത ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുമായും വേണു നല്ല ബന്ധത്തിലല്ല.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

National
  •  a month ago
No Image

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് രാത്രികാല യാത്രകള്‍ സുരക്ഷിതമല്ല- ഗ്രീന്‍പീസ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്

National
  •  a month ago
No Image

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി: ഒരു മരണം

Kerala
  •  a month ago
No Image

ഉപാധികളോടെ ശാശ്വത വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ്

International
  •  a month ago
No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago