വയനാട് ചുരം ബദല്‍പാത സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍: മന്ത്രി സുധാകരന്‍
താമരശേരി: വയനാട് ചുരം റോഡ് ബദല്‍പാത നിര്‍മാണം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നു ഗതാഗത മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ബദല്‍ റോഡ് നിര്‍മാണത്തിനു പ്രാഥമിക രൂപരേഖ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാലവര്‍ഷത്തില്‍ തകര്‍ന്ന താമരശേരി ചുരം റോഡ് സന്ദര്‍ശിക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
ബദല്‍പാത ആനക്കാംപൊയില്‍, കള്ളാടി, മേപ്പാടി വഴിയായിരിക്കും കടന്നുപോകുക. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിനു കിട്ടിയിട്ടില്ല. 600 കോടി രൂപയോളം ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ തുരങ്കപാതയും ഉള്‍പ്പെടും.
പ്രാഥമിക റിപ്പോര്‍ട്ടിനുശേഷം ഇതിന്റെ പ്രൊജക്ട് റിപ്പോര്‍ട്ടും കൊങ്കണ്‍ റെയില്‍വേ തയാറാക്കും. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ വനഭൂമിയും സ്വകാര്യഭൂമിയും ഏറ്റെടുക്കേണ്ടിവരും . വെസ്റ്റ് കൈതപ്പൊയില്‍ ഏഴാം വളവ് ബൈപ്പാസ് റോഡ് നിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഏഴര കിലോമീറ്ററാണ് ഈ റോഡിന്റെ ദൈര്‍ഘ്യം. കുറഞ്ഞ വനഭൂമിയും സ്വകാര്യഭൂമിയും ഇതിനായി ഏറ്റെടുക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
ചിപ്പിലിത്തോടില്‍ മണ്ണിടിഞ്ഞു തകര്‍ന്ന ചുരം റോഡ് മൂന്നു മാസത്തിനകം പുനര്‍നിര്‍മിക്കുമെന്നു മന്ത്രി പറഞ്ഞു. പ്രവൃത്തി ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റെടുത്തുനടത്തുകയാണ്. നിര്‍മാണപ്രവൃത്തികള്‍ തൃപ്തികരമായ രീതിയിലാണു പുരോഗമിക്കുന്നത്. ചുരം റോഡിലെ വളവുകള്‍ വീതി കൂട്ടുന്നതിനു വനം വകുപ്പ് ഭൂമി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും ജോര്‍ജ് എം. തോമസ് എം.എല്‍.എയും ജി. സുധാകരന്റെ കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."