നിര്‍മാതാവിനെ മര്‍ദിച്ച കേസ്; റോഷന്റെ അറസ്റ്റ് ഉടനുണ്ടാവില്ല
കൊച്ചി: നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ ഗുണ്ടകളുമായെത്തി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആക്രമിച്ചെന്ന പരാതിയില്‍ അറസ്റ്റ് ഉടനുണ്ടാകില്ല. സംഭവത്തില്‍ ആല്‍വിന്‍ ആന്റണി തന്നെ മര്‍ദിച്ചെന്ന് കാട്ടി റോഷന്‍ ആന്‍ഡ്രൂസും പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്ത ശേഷം നടപടിയെടുക്കാനാണ് പൊലിസ് തീരുമാനം.
അതേസമയം കേസ് അന്വേഷണം എറണാകുളം സൗത്ത് സി.ഐക്ക് ഉടന്‍ കൈമാറും. എസ്.ഐയുടെ അന്വേഷണം കാര്യക്ഷമമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.
സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആല്‍വിന്‍ ആന്റണി ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലിസ് നടപടി വേഗത്തിലായത്. കഴിഞ്ഞദിവസം എറണാകുളം പനമ്പള്ളിനഗറിലുള്ള ആല്‍വിന്റെ വസതിയില്‍ രാത്രി പന്ത്രണ്ടരയോടെ എത്തിയ റോഷന്‍ അക്രമം അഴിച്ചുവിട്ടെന്നാണ് പരാതി. ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയുമായുള്ള വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."