'ഇന്ത്യ മുഴുവന്‍ കാണുന്നുണ്ട് ഗതികെട്ട കുടിയേറ്റത്തൊഴിലാളികളുടെ വേദനയും കണ്ണീരും, എന്നാല്‍ ബി.ജെ.പി കാണുന്നില്ല' -വീണ്ടും സോണിയ
ന്യൂഡല്‍ഹി: കുടിയേറ്റത്തൊഴിലാളികളോട് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗന്ധി വീണ്ടും രംഗത്ത്. 'ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടേണ്ടി വരുന്ന ഗതികെട്ട കുടിയേറ്റത്തൊഴിലാളികളുടെ വേദനയും കണ്ണീരും കേന്ദ്ര സര്‍ക്കാറിനെയൊഴികെ രാജ്യത്തെ മുഴുവന്‍ ആളുകളേയും അലട്ടുന്നുണ്ട്. കേന്ദ്രം മാത്രം ഇതൊന്നും കാണുന്നില്ല'- കോണ്‍ഗ്രസിന്‍രെ സ്പീക്ക് അപ് ഇന്ത്യ ക്യാംപയ്‌ന്റെ ഭാഗമായി വ്യാഴാഴ്ച പുറത്തു വിട്ട ഒരു വീഡിയോ സന്ദശത്തില്‍ അവര്‍ കുറ്റപ്പെടുത്തി. രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി ഫണ്ടുകള്‍ അണ്‍ലോക്കാക്കാനും അവര്‍ ആവശ്യപ്പെട്ടു.
'ലോക്ക്ഡൗണ്‍ മൂലം കഴിഞ്ഞ രണ്ടുമാസമായി രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കഴിഞ്ഞു പോവുന്നത്. ലക്ഷക്കണക്കിനാളുകള്‍ വീടെത്താനായി യാതൊരു വാഹന സൗകര്യവുമില്ലാതെ,നഗ്നപാദരായി, വിശന്നും ദാഹിച്ചും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടക്കുന്ന ദയനീയ സംഭവത്തിന് സ്വതന്ത്ര്യത്തിനു ശേഷം രാജ്യം ആദ്യമായാണ് സാക്ഷ്യം വഹിക്കുന്നത്. അവരുടെ വേദനയും അവരനുഭവിക്കുന്ന പ്രതിസന്ധിയും രാജ്യത്തെ ഹൃദയമുള്ള മുഴുവന്‍ ആളുകളും കേട്ടു. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ ചെവിയില്‍ മാത്രം ഈ രോദനം പതിയുന്നില്ല'- സോണിയ കുറ്റപ്പെടുത്തി.
മാസം 7500 രൂപ വെച്ച് ആറുമാസം രാജ്യത്തെ മുഴുവന്‍ ദരിദ്ര കുടുംബങ്ങള്‍ക്കും നല്‍കാനും അവര്‍ ആവശ്യപ്പെട്ടു. നാട്ടിലെത്തിയാലും പ്രയാസമില്ലാതിരിക്കാന്‍ തൊഴിലുറപ്പു പദ്ധതിക്കു കീഴില്‍ 200 ദിവസത്തെ തൊഴില്‍ എല്ലാവര്‍ക്കും ഉറപ്പാക്കണം - അവര്‍ പറഞ്ഞു.
'കോടിക്കണക്കിന് തൊഴിലുകള്‍ നഷ്ടമായി. ലക്ഷങ്ങളുടെ ബിസിനസുകള്‍ തകര്‍ന്നു. ഫാക്ടറികള്‍ അടച്ചുപൂട്ടി. കര്‍ഷകരുടെ വിളവുകള്‍ വിറ്റു പോവുന്നില്ല.രാജ്യം മുഴുവന്‍ ഈ പ്രയാസങ്ങള്‍ കാണുന്നില്ല. എന്നിട്ടും സര്‍ക്കാറിന് ഇതിന്റെ ഗൗരവം മനസ്സിലാവുന്നില്ല'-സോണിയ ചൂണ്ടിക്കാട്ടി.
ആദ്യ നാള്‍ മുതല്‍ തന്നെ ഇത് മുറിവുണക്കാനുള്ള സമയമാണെന്ന് കോണ്‍ഗ്രസിലെ എന്‍രെ സഹപ്രവര്‍ത്തകരും സാമ്പത്തിക, സാമൂഹ്യ വിദഗ്ധരും ഒച്ചവെച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്. മഹാമാരിയില്‍ തകര്‍ന്ന കുടിയേറ്റത്തൊഴിലാളികളേയും കര്‍ഷകരേയും ചെറുകിട വ്യവസായികളേയും സഹായിക്കൂ എന്ന് അന്നു മുതല്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇതെല്ലാം കേള്‍ക്കാനും പ്രവര്‍ത്തിക്കാനും എന്തുകൊണ്ടാണ് കേന്ദ്രം തയ്യാറാവാത്തതെന്ന് മനസ്സിലാവുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."