HOME
DETAILS
MAL
പുറ്റിങ്ങല്‍ അപകടം: ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് നിയമോപദേശം
backup
April 14 2017 | 04:04 AM
തിരുവനന്തപുരം: പുറ്റിങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് നിയമോപദേശം. ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നത് കേസിനെ ദുര്‍ബലമാക്കുമെന്നും ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് അനുകൂല ഘടകമാവുമെന്നുമാണ് നിയമോപദേശം.
ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന മുന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ ഉത്തരവ് പ്രകാരമായിരുന്നു ഡി.ജി.പി നിയമോപദേശം തേടിയത്. ക്രിമിനല്‍ കുറ്റം ഉദ്യോഗസ്ഥര്‍ക്കെതിരെ നിലനില്‍ക്കില്ലെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്.
എന്നാല്‍ അന്വേഷണത്തിനു ശേഷം ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല നടപടിയെടുക്കാനും നിയമോപദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."