HOME
DETAILS

സഊദിയില്‍ ഗ്രീന്‍ കാര്‍ഡിന് പ്രതിവര്‍ഷ ഫീസ് 14,200 റിയാല്‍; കടമ്പകള്‍ നിരവധി, കര്‍ശന വ്യവസ്ഥകള്‍

  
backup
April 14 2017 | 07:04 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1

റിയാദ്: സഊദിയില്‍ വിദേശികള്‍ക്കായി പ്രഖ്യാപിച്ച ഗ്രീന്‍ കാര്‍ഡ് സിസ്റ്റത്തിനുള്ള പ്രതിവര്‍ഷ ഫീസ് 14,200 റിയാലെന്ന് റിപ്പോര്‍ട്ട്. സഊദി പ്രാദേശിക മാധ്യമങ്ങളാണ് ഇതേകുറിച്ച് വാര്‍ത്തകള്‍ പുറത്തു വിട്ടിരിക്കുന്നത്. വിദേശികള്‍ക്ക് നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് നിയമം ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാക്കിവരികയാണ്. നിലവില്‍ സഊദി പൗരന്മാര്‍ക്ക് മാത്രമായുള്ള ചില സേവനങ്ങള്‍ ഗ്രീന്‍ കാര്‍ഡ് ഉടമകളായ വിദേശികള്‍ക്ക് ലഭ്യമാകും. ഇഖാമയും പെന്‍ഷനും ലഭിക്കും.

വീടുകളും റിയല്‍ എസ്റ്റേറ്റുകളും സ്വന്തമാക്കുന്നതിനും തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയായ സാനിദും ഇവര്‍ക്ക് പ്രയോജനപ്പെടുത്താനാകും. സ്വതന്ത്രമായി തൊഴില്‍ മാറുന്നതിനും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നതിനും ഗവണ്‍മെന്റ് സ്‌കൂളുകളില്‍ വിദ്യാഭ്യാസം നേടുന്നതിനും അവസരമുണ്ടാകും. ബന്ധുക്കള്‍ക്ക് ഫാമിലി വിസയും വിസിറ്റ് വിസയും ഇഷ്യൂ ചെയ്യുന്നതിനും റീഎന്‍ട്രി വിസ സ്വയം നേടുന്നതിനും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് കഴിയുമെന്നാണ് വിവരം.

അതേസമയം, വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിന് വലിയ തോതിലുള്ള കടമ്പകള്‍ കടക്കേണ്ടി വരുമെന്ന് ശൂറ കൗണ്‍സില്‍ ധന കമ്മിറ്റി അംഗം വ്യക്തമാക്കി. ഇത് എളുപ്പത്തില്‍ ലഭിക്കില്ലെന്നും കടമ്പകള്‍ പൂര്‍ത്തിയാക്കുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് ഗ്രീന്‍ കാര്‍ഡ് ലഭിക്കുകയെന്നും ശൂറാ കൗണ്‍സിലിലെ ധന കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. ഫഹദ് ബിന്‍ ജുംഅ പറഞ്ഞു.

വാണിജ്യ, നിക്ഷേപ മന്ത്രാലയം അടക്കം വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്നാണ് ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയുള്ളവരെ നിര്‍ണയിക്കുക. വൈജ്ഞാനിക, ശാസ്ത്ര, വ്യവസായ മേഖലകളില്‍ അപൂര്‍വമായ സവിശേഷതകളുള്ളവര്‍ക്കും സഊദിയില്‍ ലഭ്യമല്ലാത്ത സവിശേഷതകളുള്ളവര്‍ക്കും നിക്ഷേപം നടത്തുന്നതിന് സാധിക്കുന്ന കമ്പനികളുടെ ഉടമകള്‍ക്കുമാണ് ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയുണ്ടാവുക.

വിരളമായ വിദ്യാഭ്യാസ യോഗ്യതകള്‍, ഉയര്‍ന്ന യോഗ്യതകള്‍, രാജ്യത്തിന് ആവശ്യമായ യോഗ്യതകള്‍, രാജ്യത്തിന് പ്രയോജനപ്പെടുന്ന ശാസ്ത്രീയ പ്രായോഗിക ആശയങ്ങള്‍, നിക്ഷേപകരുടെ ഉയര്‍ന്ന ധനശേഷി, ദീര്‍ഘകാല നിക്ഷേപം, നിക്ഷേപങ്ങള്‍ വഴി ദേശീയ സമ്പദ്‌വ്യവസ്ഥക്കുള്ള നേട്ടങ്ങള്‍, സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കല്‍, ദേശീയ സമ്പദ്‌വ്യവസ്ഥക്ക് അധികമൂല്യം നല്‍കല്‍ എന്നീ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ കര്‍ശന വ്യവസ്ഥകളോടെയാണ് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ഭരണാധികാ സല്‍മാന്‍ രാജാവിന്റെ മകനും സഊദി പ്രതിരോധ മന്ത്രിയും ഉപ കിരീടാവകാശിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആലു സഊദ് ആണ് സഊദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ഗ്രീന്‍ കാര്‍ഡ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ നിക്ഷേപ രംഗത്തു പുത്തന്‍ അധ്യായം രജിക്കാനാവുമെന്ന കണക്കു കൂട്ടലിലാണ് സഊദി ഭരണകൂടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  39 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  an hour ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  4 hours ago