HOME
DETAILS

അണക്കെട്ടുകളിലെ ബാഷ്പീകരണ നഷ്ടം കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്

  
backup
March 19 2019 | 23:03 PM

%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b4%be%e0%b4%b7%e0%b5%8d%e0%b4%aa%e0%b5%80%e0%b4%95

തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ബാഷ്പീകരണ നഷ്ടം കുത്തനെ ഉയരുന്നതായി കെ.എസ്.ഇ.ബി ഗവേഷണ വിഭാഗം റിപ്പോര്‍ട്ട്. ഹൈറേഞ്ചിലടക്കം ഉയര്‍ന്ന താപനില ദിവസങ്ങളായി തുടരുന്നതാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബാഷ്പീകരണ നഷ്ടം കുതിച്ചുയരാന്‍ കാരണം. ശരാശരി 5 ലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം പ്രതിദിനം നഷ്ടമാകുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പകുതിയോളവും ഇടുക്കി അണക്കെട്ടില്‍നിന്നാണ്. ശരാശരി 165 കോടി ലിറ്റര്‍ വെള്ളമാണ് ഇടുക്കിയില്‍നിന്നും നഷ്ടമാകുന്നത്. ചൂട് കൂടി വരുന്നതിനാല്‍ അണക്കെട്ടുകളിലെ ബാഷ്പീകരണത്തിന്റെ തോത് വരും ദിവസങ്ങളില്‍ ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. അണക്കെട്ട് മേഖലകളിലെ ശരാശരി താപനില 34 ഡിഗ്രി വരെ ഉയര്‍ന്നു. മൊത്തം സംഭരണ ശേഷിയുടെ 49 ശതമാനം വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി നിലവിലുള്ളത്. 2045.816 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇത്രയും വെള്ളം കൊണ്ട് ഉല്‍പാദിപ്പിക്കാം.


ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 2356.06 അടിയാണ്. ഇത് സംഭരണശേഷിയുടെ 51 ശതമാനമാണ്. 40 സ്‌ക്വയര്‍ കിലോമീറ്ററിലാണ് ഇപ്പോള്‍ സംഭരണിയില്‍ വെള്ളം വ്യാപിച്ചുകിടക്കുന്നത്. അണക്കെട്ട് പരമാവധി സംഭരണശേഷിയില്‍ എത്തുമ്പോള്‍ 65 സ്‌ക്വയര്‍ കിലോമീറ്ററിലാണ് വെള്ളം വ്യാപിക്കുന്നത്. ഇടുക്കി പദ്ധതിയില്‍ ഒരു യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 675 ലിറ്റര്‍ വെള്ളം ആവശ്യമാണെന്നാണ് കെ.എസ്.ഇ.ബി യുടെ കണക്ക്. അന്തരീക്ഷ ഈര്‍പ്പം കുറയുകയും ചൂട് അസാധാരണമായി കൂടുകയും ചെയ്തതാണ് ബാഷ്പീകരണം ഉയരാന്‍ കാരണമെന്നാണ് റിസര്‍ച്ച് വിഭാഗത്തിന്റെ വിലയിരുത്തല്‍. പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴുകയാണ്. പമ്പ 51 ശതമാനം, ഷോളയാര്‍ 47, ഇടമലയാര്‍ 38, മാട്ടുപ്പെട്ടി 54, കുറ്റ്യാടി 64, തര്യോട് 32, പൊന്മുടി, 49, കല്ലാര്‍കുട്ടി 45, പെരിങ്ങല്‍കുത്ത് 27, ലോവര്‍പെരിയാര്‍ 31 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്.
വേനല്‍ മഴയില്‍ വന്‍കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴയിലും മലപ്പുറത്തും 90 ശതമാനത്തിന് മുകളില്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇടുക്കിയില്‍ 27 ശതമാനവും കോട്ടയത്ത് 56, പാലക്കാട് 59 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വയനാടും പത്തനംതിട്ടയിലും ശരാശരി മഴ ലഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  10 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  40 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago