HOME
DETAILS
MAL
കൊവിഡ്: തെലങ്കാന സ്വദേശി തിരുവനന്തപുരത്ത് മരിച്ചു
backup
May 28 2020 | 12:05 PM
തിരുവനന്തപുരം: കൊവിഡ് ബാധിച്ച തെലങ്കാന സ്വദേശി തിരുവനന്തപുരത്ത് മരിച്ചു. തെലങ്കാനയിലേക്കു പോകേണ്ടിയിരുന്ന അഞ്ജയ് ആണ് വഴിതെറ്റി തിരുവനന്തപുരത്തെത്തിയത്. ചികിത്സക്കിടെയാണ് ഇയാള്‍ മരിച്ചത്.
ഇന്ന് കൊവിഡ് പോസിറ്റീവായവരില്‍ 31 പേര് മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒന്ന് വീതം നെഗറ്റീവായി. ഇതുവരെ 1088 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 526 പേര് ചികിത്സയിലാണ്.
1,15,297 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,14,305 പേര് വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 210പേരെ ആശുപത്രിയില്‍ ഇന്ന് പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 58,460 എണ്ണം നെഗറ്റീവായി. ആകെ 82 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."