ആനപ്രേമികളുടെ സ്വന്തം നാരായണന്‍കുട്ടി കൊമ്പന്‍ ചെരിഞ്ഞു
ഗുരുവായൂര്‍: ആനപ്രേമികള്‍ക്കു പ്രിയപ്പെട്ടവനായിരുന്ന കൊമ്പന്‍ എലൈറ്റ് നാരായണന്‍കുട്ടി പുന്നത്തൂര്‍ ആനത്താവളത്തില്‍ ഇന്നലെ രാവിലെ 9.15നു ചെരിഞ്ഞു. എരണ്ടകെട്ടിനെ തുടര്‍ന്നു രണ്ടു ദിവസമായി ചികിത്സയിലായിരുന്നു.
1972ല്‍ തൃശ്ശൂര്‍ എലൈറ്റ് ഫാബ്രിക്‌സ് ഉടമ ടി.ആര്‍ രാഘവനാണ് ആനയെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. 75 വയസ് പ്രായമുണ്ടെന്നാണു കണക്കാക്കുന്നത്. മുന്‍കോപിയായ നാരായണന്‍കുട്ടിക്കു സ്വന്തം പാപ്പാനടക്കം രണ്ടുപേരെ കൊന്നവനെന്ന ദുഷ്‌കീര്‍ത്തിയുമുണ്ട്.
ഒറ്റച്ചട്ടത്തില്‍ മാത്രം നടന്നിരുന്ന എലൈറ്റ് നാരായണന്‍കുട്ടി ശെല്‍വരാജ് എന്ന പാപ്പാന്‍ വിരമിച്ചതിനുശേഷം തറിയില്‍ നിന്നും അഴിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് രാജേന്ദ്രപ്രസാദ് എന്ന പാപ്പാനാണ് ആനയെ ചട്ടത്തിലാക്കിയത്. ആനയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാളയാറില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."