വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു ലഹരി മാഫിയയുടെ പ്രവര്‍ത്തനം വീണ്ടും സജീവമാകുന്നു
എരുമപ്പെട്ടി: മേഖലയില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ലഹരി മാഫിയയുടെ പ്രവര്‍ത്തനം വീണ്ടും സജീവമാകുന്നു. വിദ്യാര്‍ഥികള്‍ക്കു ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് പൊലിസിനു വ്യക്തമായ വിവരം ലഭിച്ചിട്ടും ഇതു തടയാന്‍ നടപടിയെടുക്കുന്നില്ലെന്നുള്ള ആരോപണം ശക്തമാണ്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ ദിവസം നിരോധിച്ച പാന്‍മസാല അമിതമായി ഉപയോഗിച്ച ഒരു വിദ്യാര്‍ഥി സഹപാഠിയായ പെണ്‍കുട്ടിയെ ആക്രമിച്ചിരുന്നു.
ലഹരി ഉപയോഗിക്കുന്നതും മറ്റു കുട്ടികള്‍ക്കു വിതരണം ചെയ്യുന്നതും ചോദ്യംചെയ്തതാണ് ആക്രമണത്തിനിടയാക്കിയത്. ഈ വിദ്യാര്‍ഥിയെ അധ്യാപകര്‍ ചോദ്യംചെയ്തപ്പോഴാണു വലിയ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സ്കൂളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതായി മനസിലാക്കാനായത്. ഇതില്‍ പെണ്‍കുട്ടികളും ലഹരി ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലും ഞെട്ടിക്കുന്നതാണ്.
ലഹരി മാഫിയ സംഘം പുകയില ഉല്‍പ്പന്നങ്ങള്‍ വിദ്യാലയത്തില്‍ വില്‍പ്പന നടത്തുന്നതിനായി ഇടനിലക്കാരായി ഉപയോഗപ്പെടുത്തുന്നതു വിദ്യാര്‍ഥികളെ തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അധ്യാപകര്‍ എരുമപ്പെട്ടി പൊലിസ് സ്റ്റേഷനിലെത്തി സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും വിദ്യാര്‍ഥികള്‍ക്ക് ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് എസ്.ഐ ശ്രീജിത്തിനു വ്യക്തമായ വിവരങ്ങള്‍ നല്‍കുകയും ചെയ്തുവെങ്കിലും ഇതു തടയാനാവശ്യമായ യാതൊരു നടപടിയും പൊലിസ് ഇതുവരേയും കൈകൊണ്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."