സംഹാര താണ്ഡവമാടി തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചുഴലിക്കാറ്റും പേമാരിയും
ഹരാരെ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്കിലും സിംബാബ്‌വെയിലും മലാവിയിലും ആഞ്ഞടിച്ച ചുഴലിക്കാറ്റും പേമാരിയും മൂലം മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. മൂന്നുരാജ്യത്തുമായി ആയിരത്തിലധികം പേര്‍ ദുരന്തത്തില്‍ മരിച്ചതായി മൊസാംബിക് പ്രസിഡന്റ് ഫിലിപ് ന്യൂസി പറഞ്ഞു. എത്രപേരെ കാണാനില്ലെന്ന് ഇതുവരെ ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ലെന്നും മൃതദേഹങ്ങള്‍ വെള്ളത്തിനുമുകളിലൂടെ ഒഴുകിനടക്കുന്ന ഭീകരാവസ്ഥയാണ് ഉള്ളതെന്നും പ്രസിഡന്റ് പറഞ്ഞു.
റേഡിയോയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞത് 84 പേരുടെ മരണം മാത്രമാണ്. എന്നാല്‍ ആയിരം പേരിലധികം മരിച്ചതായാണ് ഞങ്ങള്‍ക്കു മനസിലായത്.
മരണസംഖ്യ അടിക്കടി കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് അടിയന്തരരക്ഷാസേന അറിയിച്ചതെന്നും പ്രസിഡന്റ് വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രിയോടെ മധ്യ മൊസാംബിക്കിലെ ബെയ്‌രയില്‍ സംഹാരതാണ്ഡവമാടിയ ഇഡായ് ചുഴല്ലിക്കാറ്റാണ് സിംബാബ്‌വെയിലും മലാവിയിലും നാശം വിതച്ചത്. ബെയ്‌ര നഗരത്തിന്റെ 90 ശതമാനവും ചുഴലിക്കാറ്റ് മൂലം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റും ഇതേതുടര്‍ന്നുണ്ടായ കനത്ത പേമാരിയുമാണ് ദുരന്തം ഇരട്ടിയാക്കിയത്. രണ്ടുരാജ്യങ്ങളിലുമായി നൂറുകണക്കിനു വീടുകളാണ് വെള്ളത്തിനടിയില്‍പ്പെട്ടത്.
വാര്‍ത്താവിനിമയ മാര്‍ഗങ്ങളും വൈദ്യുതിയും തകരാറിലായത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. മലാവിയിലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറവുള്ളത്. ഇവിടെ മരണസംഖ്യ 50 ആണെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ 11,000 കുടുംബങ്ങള്‍ ഭവനരഹിതരായി. യു.എന്‍ ദുരിതാശ്വാസ ഏജന്‍സിയും റെഡ്‌ക്രോസും ഉള്‍പ്പെടെ മൂന്നുരാജ്യങ്ങളിലും സന്നദ്ധ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്.
തെക്കന്‍ ആഫ്രിക്കയിലെ 17 ലക്ഷം പേരെ പ്രകൃതി ദുരന്തം ബാധിച്ചതായി യു.എന്‍ അറിയിച്ചു. ഇതില്‍ മൊസാംബിക്കില്‍ മാത്രം ഒന്‍പതു ലക്ഷംപേരെയാണ് ബാധിച്ചത്. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ ശക്തമായ തിരമാല ആറുമീറ്റര്‍ വരെ ഉയരത്തില്‍ വീശിയടിച്ചത് ദുരന്തത്തിന്റെ ആഘാതം കൂട്ടി.
ശക്തമായ പേമാരി കാരണം ബുസി നദിയിലെ വെള്ളം കരകവിഞ്ഞൊഴുകിയതായും യു.എന്‍ അറിയിച്ചു. സിംബാബ്‌വെയില്‍ 200 പേരെയാണ് കാണാനില്ലാത്തത്. ഇവിടെ 20,000 വീടുകള്‍ ഭാഗികമായും 600 വീടുകള്‍ പൂര്‍ണമായും തകര്‍ന്നുവെന്നും യു.എന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."