ശനിയുടെ ഉപഗ്രഹങ്ങളില്‍ ജീവന്റെ തുടിപ്പ്
വാഷിങ്ടണ്‍: ശനിയുടെ ഉപഗ്രഹത്തില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് കണ്ടെത്തല്‍. എന്സൈലദൂസ് എന്ന ശനിയുടെ ഉപഗ്രഹത്തിന്റെ വിള്ളലുകളിലാണ് ജീവന്ന് ആവശ്യമായ ഘടകങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയിലേതിന് സമാനമായ ജീവിക്കാനാവശ്യമുള്ള ഘടകങ്ങള്‍ എന്സൈലദൂസിലുണ്ടെന്ന് നാസയുടെ പേടകമായ കാസിനയാണ് കണ്ടെത്തിയിരിക്കുന്നത്. സമുദ്രത്തിനടിയില്‍ നിന്ന് രാസപ്രക്രയകളിലൂടെ വന്‍തോതില്‍ മീഥെയ്ന്‍, ഹൈഡ്രജന്‍ തുടങ്ങിയ വാതകങ്ങള്‍ പുറന്തള്ളുന്നുണ്ട്. മഞ്ഞുപാളികളിലെ വിള്ളലുകളിലൂടെ പുറത്തേക്കു വരുന്ന വാതകങ്ങളില്‍ നിന്നാണ് കാസിന സാംപിളുകള്‍ ശേഖരിച്ചത്. സാംപിളുകളില്‍ നടത്തിയ പരിശോധനയില്‍ എന്‍സൈലദൂസിന്റെ മധ്യഭാഗത്ത് കാര്‍ബണ്‍ സമ്പുഷ്ടമായ വസ്തുക്കള്‍ ഉല്പാദിക്കപ്പെടുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. ജീവന് നിലനിര്‍ത്താനാവശ്യമായ അടിസ്ഥാന ജൈവ വസ്തുക്കളാണ് ഇവയെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ. ഫ്രാങ്ക് പോസ്റ്റബര്ഗ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."