സൈക്കിളില്‍ നാടുകാണാനിറങ്ങിയ വിദേശികള്‍ ഫെറിയില്‍ കുടുങ്ങി
കൊടുങ്ങല്ലൂര്‍: സൈക്കിളില്‍ നാടുകാണാനിറങ്ങിയ വിദേശികള്‍ അഴീക്കോട് ഫെറിയില്‍ കുടുങ്ങി. ഒടുവില്‍ മറുകര കടക്കാന്‍ മത്സ്യ ബന്ധന ബോട്ട് തുണയായി. ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയ വിദേശ വിനോദ സഞ്ചാരികള്‍ക്ക് അഴീക്കോട് മുനമ്പം ഫെറിയില്‍ ജങ്കാര്‍ സര്‍വീസില്ലെന്ന് അറിയില്ലായിരുന്നു. റോഡ് മാപ്പ് നോക്കി അഴീക്കോട് ജെട്ടിയിലെത്തിയ സംഘം അക്കരെ കടക്കാന്‍ വഴിയില്ലാതെ വിഷമിച്ചു.
ഒടുവില്‍ ബോട്ടുടമയായ കബീര്‍ വിനോദ സഞ്ചാരികളെ അക്കരെയെത്തിക്കാന്‍ തയ്യാറായി. തൃശൂര്‍ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കു അഴീക്കോട് മുനമ്പം ജങ്കാര്‍ സര്‍വീസ് അറ്റകുറ്റപ്പണിയുടെ പേരില്‍ തടസപ്പെട്ടിട്ട് പതിനാറ് ദിവസം കഴിഞ്ഞു. ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കും വരെ ബോട്ട് സര്‍വീസ് നടത്തുമെന്ന് അറിയിപ്പുണ്ടായെങ്കിലും നാളിതുവരെയായി നടപടി ഉണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്തിലെ ഭരണപക്ഷ കക്ഷിയായ സി.പി.എമ്മിന്റെ പോഷക സംഘടനകള്‍ എല്ലാ പഞ്ചായത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."