ചാവക്കാട് തീരമേഖലയിലെ മാര്‍ക്കറ്റ് പരിശോധന നടത്തി
ചാവക്കാട്: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി തീരമേഖലയിലെ മത്സ്യബന്ധന വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി.
ചാവക്കാട് താലൂക്ക് പരിധിയില്‍ ചാവക്കാട്, ബ്ലാങ്ങാട് , വട്ടേക്കാട്, ഒരു മനയൂര്‍, മുനക്കകടവ്, ചേറ്റുവ, ഏങ്ങïിയൂര്‍, വലപ്പാട് മേഖലകളിലാണ് ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസര്‍ ജി. ജയശ്രി, ചാവക്കാട് ഫുഡ് സേഫ്റ്റി ഓഫിസര്‍ രാജീവ് സൈമണ്‍, ഗുരുവായൂര്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ കെ. അപര്‍ണ്ണ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിത്.പരിശോധനയില്‍ ശേഖരിച്ച വിവിധയിനം മത്സ്യങ്ങളുടെ സാമ്പിളുകള്‍ കാക്കനാട്ടുള്ള ഭക്ഷ്യ സുരക്ഷ വകുപ്പ് ലാബിലേക്ക് വിശദമായ പരിശോധനക്കയച്ചു. മത്സ്യങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കുന്നതിന് ചേര്‍ക്കുന്ന അമോണിയ, ഫോര്‍മാലിന്‍, സോഡിയം ബെന്‍സോയറ്റ് എന്നീ രാസ വസ്തുക്കളുടെ സാന്നിധ്യം മനസ്സിലാക്കുന്നതിനാണ് പരിശോധന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."