HOME
DETAILS

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

  
November 04, 2024 | 3:50 PM

Dubai Launches Trackless Tram System for Eco-Friendly Commute

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു. ഗതാഗത വികസനം ലക്ഷ്യമിട്ടുള്ള ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ 22 പ്രധാന പദ്ധതികളില്‍ ട്രാക്ക് ലെസ് ട്രാമും ഉള്‍പ്പെട്ടിട്ടുണ്ട്. 2024-27 കാലയളവില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതീക്ഷിക്കുന്നത് 16 ബില്ല്യന്‍ ദിര്‍ഹമാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുള്‍പ്പടെയുളള പദ്ധതി രേഖകളെല്ലാം ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും വിലയിരുത്തി.

ദുബൈയുടെ പൊതുഗതാഗത സംവിധാനങ്ങളില്‍ ഒന്നാണ് ട്രാം. 2024 നവംബര്‍ 11 ന് ദുബൈയുടെ നിരത്തുകളിലൂടെ ട്രാം ഓടിത്തുടങ്ങിയിട്ട് പത്തുവര്‍ഷം പൂര്‍ത്തിയാവുകയാണ്. 99.9 ശതമാനം സമയകൃത്യത പാലിക്കുന്ന ട്രാം ഇതുവരെ 950,000 ലധികം യാത്രകള്‍ നടത്തി. 60 ദശലക്ഷത്തിലധികം യാത്രാക്കാര്‍ ട്രാമിന്റെ യാത്രകളുടെ ഭാഗമായി.

മെട്രോയേയും മോണോറെയിലിനേയും ബന്ധിപ്പിക്കുന്ന ട്രാം ദുബൈ മെട്രോയും മോണോറെയിലും തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജുമൈറ ബീച്ച് റെസിഡന്‍സില്‍ തുടങ്ങി അല്‍ സുഫൂ വരെ നിലവില്‍ 11 സ്‌റ്റേഷനുകളാണുള്ളത്. ശോഭ റിയല്‍റ്റി മെട്രോ സ്‌റ്റേഷന്‍, ഡിഎംസിസി മെട്രോ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ട്രാമിലേക്ക് കയറാം. പാം ജുമൈറയാണ് പാം മോണോറെയിലിലേക്കുളള കണക്ഷന്‍. ഞായര്‍ ഒഴികയുളള ദിവസങ്ങളില്‍ രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന ട്രാം സര്‍വിസ് നടത്തുന്നത് പിറ്റേന്ന് പുലര്‍ച്ചെ ഒരുമണിവരെയാണ്. ഞായറാഴ്ച രാവിലെ 9 മണിക്കാണ് ട്രാം സര്‍വിസ് ആരംഭിക്കുക. നോല്‍കാര്‍ഡ് ഉപയോഗിച്ചാണ് ട്രാമില്‍ യാത്രചെയ്യാനാവുക.

ട്രാക്ക് ലെസ് ട്രാം

നിലവിലെ ട്രാം 8 സ്ഥലങ്ങളിലേക്ക് കൂടി വിപുലപ്പെടുത്താനാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. പരമ്പരാഗത ട്രാക്കിലൂടെയാണ് നിലവില്‍ ട്രാം ഓടുന്നത്, എന്നാല്‍ വിപുലപ്പെടുത്തുമ്പോള്‍ സ്ഥിരം ട്രാക്കിന് പകരം വിര്‍ച്വല്‍ ട്രാക്കിലൂടെയായിരിക്കും ട്രാമം സര്‍വിസ് നടത്തുക. സെല്‍ഫ് ഡ്രൈവിങ് ട്രാം പ്രത്യേക പാതകളില്‍ പെയിന്റ് ചെയ്ത ലൈനുകളിലൂടെ ക്യാമറ സഹായത്തോടെയായിരുക്കും സര്‍വിസ് നടത്തുക. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലെ ട്രാമുകളെ അപേക്ഷിച്ച് വൈദ്യുതി ചാര്‍ജ്ജ് ചെയ്ത് ഓടുന്ന പുതുതലമുറ ട്രാമിന് ചെലവ് കുറവാണെന്നുള്ളത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്.

ട്രാമിന്റെ സവിശേഷതകള്‍

 1. ഓരോ ട്രാമിലും 3 ക്യാരേജുകളാണുണ്ടാവും. കൂടാെ 300 യാത്രക്കാരെ ഉള്‍ക്കൊളളാന്‍ ട്രാം സജ്ജമായിരിക്കും. 

2. മണിക്കൂറില്‍ 25 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലല്‍ സഞ്ചാരിക്കുന്ന ട്രാമിന്റെ പരമാവധി വേഗം മണിക്കൂറില്‍ 75 കിലോമീറ്ററായിരിക്കും.

3. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ട്രാമിന് കഴിയും
 
ജനങ്ങളെ പൊതുഗതാഗതം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയെന്നുളളതാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രജിസ്ട്രര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ദ്ധനവുണ്ടായെന്നും, പകല്‍ സമയങ്ങളില്‍ ദുബൈയിലെ വാഹനങ്ങളുടെ എണ്ണം 3.5 ദശലക്ഷമായി ഉയര്‍ന്നുവെന്നും ഗതാഗതകണക്കുകള്‍ സൂചിപ്പിക്കുന്നു. ജനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതലായി ഉപയോഗിച്ചാല്‍ ഗതാഗത കുരുക്ക് കുറയും. അതേസമയം, അതിവേഗം വളരുന്ന ജനസംഖ്യയുടെ ആവശ്യങ്ങള്‍ പരിഹരിക്കാനുളള ദുബൈയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗം കൂടിയാണ് ട്രാക്കില്ലാത്ത ട്രാം.

Dubai unveils its innovative trackless tram system, prioritizing environmental sustainability and efficient transportation. This cutting-edge technology aims to reduce carbon footprint and enhance the city's smart infrastructure.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  18 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  18 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  18 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  18 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  18 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  18 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  18 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  18 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: ബി.ജെ.പി എംഎൽഎക്കെതിരെ കേസെടുത്ത് പൊലിസ്

National
  •  18 days ago
No Image

ഈ പരമ്പരയിലുമില്ല; ഐതിഹാസിക നേട്ടത്തിനായുള്ള സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും

Cricket
  •  18 days ago