സംസ്ഥാനപാത സഞ്ചാര യോഗ്യമല്ലാതായി; അറ്റകുറ്റ പണികള്‍ വൈകുന്നു
അരുര്‍: സംസ്ഥാനപാത തകര്‍ന്ന് തരിപ്പണമായിട്ടും അറ്റകുറ്റ പണികള്‍ നടത്തി സഞ്ചാര യോഗ്യമാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. അരൂര്‍ മുതല്‍ തോപ്പുംപടി വരെയുള്ള സംസ്ഥാനപാതയാണ് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നത്. അരൂര്‍ വടക്കു ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന് മുന്‍വശവും റയില്‍വേ ഓവര്‍ ബ്രിഡ്ജിന് കീഴിലുള്ള പ്രദേശവും വ്യവസായ മേഖലക്ക് സമീപവുമാണ് റോഡ് തകര്‍ന്നിരിക്കുന്നത്.
നൂറുകണക്കിന് കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ പാതയുടെ പടിഞ്ഞാറ് വശത്ത് ശുദ്ധ ജല വിതരണത്തിനായുള്ള കൂറ്റന്‍ പൈപ്പുകളാണ് സ്ഥാപിച്ചിരിക്കന്നത്. ഇവ സ്ഥാപിക്കുവാനായി റോഡ് വെട്ടിപൊളിച്ചുവെങ്കിലും പിന്നീട് പൂര്‍വ സ്ഥിതിയിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല. മാസങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിലെയും വശങ്ങളിലെയും കുഴികള്‍ മൂടുവാന്‍ യാതൊരു ശ്രമവും നടക്കുന്നില്ലെന്ന് ഡ്രൈവര്‍മാരും നാട്ടുകാരും ആരോപിക്കുന്നു.
പ്രതിദിനം ഇരുവശങ്ങളിലേക്കും ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. മഴക്കാലമാകുന്നതോടെ ഇവിടം പൂര്‍ണമായും വെള്ളത്തിലാകുന്നതോടൊപ്പം വന്‍ അപകടങ്ങള്‍ക്കും സാധ്യതയേറെയുണ്ടെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നിലവില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇവ ശ്രദ്ധിക്കപ്പെടാറില്ല. എങ്കിലും നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് പറയപ്പെടുന്നു. പ്രധാനമായും ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിന് ഇരയാകുന്നത്.
കൂടാതെ മണ്ണ് മാത്രമായി കിടക്കുന്ന മേഖലയില്‍പ്പെട്ട റോഡിന് ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്ക് രൂക്ഷമായ പൊടിശല്യമാണ് നേരിടേണ്ടി വരുന്നത്. പൊടി ശല്യം മൂലം വിവിധ രോഗങ്ങള്‍ക്ക് അടിമകളാകേണ്ടി വരുന്നതിനാല്‍ പലരും ഇവിടം വിട്ട് ഉള്‍പ്രദേശങ്ങളിലേക്ക് താമസം മാറ്റുകയാണ് ചെയ്യുന്നത്.വീതി കുറഞ്ഞ സംസ്ഥാന പാതയില്‍ ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് കുഴിയെടുത്തതിനാലാണ ് പൊടി ശല്യം ഉണ്ടാകുന്നത്.പണി ഭാഗികമായി നിര്‍ത്തിയിരിക്കുന്നതിനാല്‍ റോഡിന്റെ വശങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിച്ചിട്ടില്ല.
മനുഷ്യ ജീവന് ഭീഷണി നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളതെന്നും അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തേണ്ടി വരുമെന്ന് റോഡ് സുരക്ഷ സമിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."