'ഞങ്ങളെന്താ മൃഗങ്ങളാണോ'-വെള്ളമില്ല, ഭക്ഷണമില്ല കൊവിഡ് രോഗികള്‍ക്ക് മാനുഷിക പരിഗണന പോലും നല്‍കാതെ യു.പിയിലെ ആശുപത്രികള്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രികളില്‍ കൊവിഡ് രോഗികളോട് മാനുഷികമായ ഒരു പരിഗണനയും നല്‍കാതെ ഉത്തര്‍പ്രദേശിലെ ആശുപത്രികള്‍. രോഗികള്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും പോലും അധികൃതര്‍ ലഭ്യമാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ ആശുപത3ികളില്‍ രോഗികള്‍ പ്രതിഷേധിച്ചു.
പ്രയാഗ് രാജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
മൃഗങ്ങള്‍ക്ക് സമാനമായാണ് ആശുപത്രിയില്‍ നിന്ന് തങ്ങളോട് പെരുമാറുന്നതെന്ന് രോഗികള്‍ ആരോപിച്ചു.
'നിങ്ങള്‍ ഞങ്ങളെ മൃഗങ്ങളെപ്പോലെയാക്കി. ഞങ്ങളെന്താ മൃഗങ്ങളാണോ? ഞങ്ങള്‍ക്ക് എന്താ വെള്ളം ആവശ്യമില്ലേ?' മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രോഗികളില്‍ ഒരാള്‍ ചോദിക്കുന്നു. കൃത്യമായി ഭക്ഷണം കിട്ടുന്നില്ലെന്നും കിട്ടുന്ന ഭക്ഷണം പകുതി വേവിച്ചതാണെന്നും രോഗികള്‍ പറയുന്നുണ്ട്. 'നിങ്ങളുടെ കയ്യില്‍ പണമില്ലെങ്കില്‍ ഞങ്ങള്‍ തരാം,' രോഗികള്‍ ആശുപത്രി അധികൃതരോട് പറയുന്നതും വീഡിയോയില്‍ കാണാം.
സ്ഥിതി ഇതേപോലെ തുടരുകയാണെങ്കില്‍ വീടുകളിലേക്ക് തിരിച്ചുപോകുമെന്നും രോഗികള്‍ പറയുന്നുണ്ട്.
ഇതാദ്യമായല്ല ഉത്തര്‍പ്രദേശിലെ കൊവിഡ് ആശുപത്രികളുടെ ശോചനീയമായ അവസ്ഥയെക്കുറിച്ച് പരാതി ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."