ജില്ലയിലെ ആദ്യത്തെ അടല്‍ ടിങ്കറിങ്ങ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
ചേലക്കര: തൃശൂര്‍ ജില്ലയിലെ ആദ്യത്തെ അടല്‍ ടിങ്കറിങ്ങ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു. പങ്ങാരപ്പിള്ളി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ യു.ആര്‍ പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനും സാങ്കേതിക വിദ്യാഭ്യാസത്തിലെ പ്രാഥമിക അറിവുകള്‍ നേടുന്നതിനും സഹായിക്കുന്നു. ദേവമാതാ പ്രൊവിന്‍സിലെ വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ ഡേവിസ് പനക്കല്‍ സി.എം.ഐ അധ്യക്ഷനായി. ദേവമാതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. തോമസ് ചക്കാലമറ്റത്ത് സി.എം.ഐ, ചേലക്കര പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ പി.ബി രഞ്ജിത്ത്, വാര്‍ഡ് മെംബര്‍ പി.എ അച്ചന്‍കുഞ്ഞ്, പി.ടി.എ പ്രസിഡന്റ് ടി.വി മോഹന്‍ദാസ് ആശംസകള്‍ അര്‍പ്പിച്ചു.
റബര്‍ കാര്‍ഷിക മേഖലയിലെ കര്‍ഷകര്‍ക്കു ലാഭകരമായ രീതിയില്‍ റബര്‍ വെട്ടാന്‍ ഉതകുന്ന റബര്‍ ടാപ്പര്‍ മെഷീന്‍ രൂപകല്‍പന ചെയ്ത ജോസഫ് പുതുപ്പറമ്പിലിനെ ചടങ്ങില്‍ ആദരിച്ചു.
സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോണ്‍ പുല്ലോക്കാരന്‍ സി.എം.ഐ, പ്രധാനാധ്യാപകന്‍ പി.വി ലോറന്‍സ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."