കരിപ്പൂര്‍ എയര്‍പോര്‍ട്ട്: അനിശ്ചിതത്വം അവസാനിപ്പിക്കണം ഇന്‍കാസ്
ദോഹ: മലബാറിലെ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃ സംഘം കേരള സംസ്ഥാന മന്ത്രി ടി പി രാമകൃഷ്ണന് നിവേദനം സമര്‍പ്പിച്ചു. ഒ.ഐ.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ശ്രീ സിദ്ധീഖ് പുറായില്‍, ഇന്‍കാസ് കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് ശ്രീ ബാബു നമ്പിയത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയതായിരുന്നു മന്ത്രി.
ഇന്ത്യയില്‍ തന്നെ വരുമാനത്തില്‍ മുന്‍ നിരയില്‍ നില്ക്കുന്ന കോഴിക്കോട് വിമാനത്താവളം ആരുടേയും ഗൂഢാലോചനക്ക് ഇരയാവാനോ ബാഹ്യ ശക്തികളുടെ ഇടപെടലിനോ അനുവദിക്കരുതെന്ന് നിവേദനത്തില്‍ പറയുന്നു. ഇന്‍കാസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തുവ്വാരിക്കല്‍, സെക്രട്ടറിമാരായ സുരേഷ് ബാബു പേരാമ്പ്ര, അബ്ബാസ് സി വി, ഷാജഹാന് കെ എം കോഴിക്കോട്, വടകര നിയോജക മണ്ഡലം ട്രഷറര്‍ ശശി ഓര്‍ക്കാട്ടേരി, ഷാജഹാന് തുവ്വരിക്കല് എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."