HOME
DETAILS
MAL
അഗൂങ് അഗ്നിപര്‍വ്വതം തീതുപ്പി; ബാലി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു
backup
June 29 2018 | 06:06 AM
ബാലി: അഗൂങ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് വിനോദസഞ്ചാകേന്ദ്രമായ ബാലിയിലെ വിമാനത്താവളം അടച്ചു. പൊട്ടിത്തെറിയ്ക്ക് പിന്നാലെ വിമാനത്താവളം പുകയും ചാരവും കൊണ്ട് മൂടി. ഇതിനു പിന്നാലെയാണ് വിമാനത്താവളം അടച്ചത്.
അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനത്താവളം അടച്ചതോടെ ബാലിയിലെത്തിയ വിനോദസഞ്ചാരികള്‍ ഇവിടെ കുടുങ്ങിയിരിക്കുകയാണ്. 450 വിമാനസര്‍വീസുകള്‍ റദ്ദുചെയ്തുവെന്നും ഇത് 75000 ല്‍ ഏറെ യാത്രക്കാരെ ബാധിച്ചേക്കുമെന്നാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍.
കിഴക്കന്‍ ജാവയിലെ ചെറിയ രണ്ട് വിമാനത്താവളങ്ങളും അടച്ചിരിക്കുകയാണ്. അഗ്നിപര്‍വത സ്ഫോടനം മൂലമുണ്ടായ ചാരം വിമാനങ്ങളുടെ എഞ്ചിന് തീപിടുക്കുന്നതിന് കാരണമാകുമെന്നതിനാലാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."