കള്ളപ്പണക്കേസിലെ പരാതിക്കാരന്റെ ഉദ്ദേശം ബ്ലാക്ക് മെയില്‍, പത്തുലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ഇബ്രാഹിം കുഞ്ഞ്
കൊച്ചി: തനിക്കെതിരേ കള്ളപ്പണക്കേസില്‍ പരാതിക്കാരനായ വ്യക്തിയുടെ ഉദ്ദേശം ബ്ലാക്ക് മെയിലിംഗാണെന്നും ഇയാള്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ്. രണ്ടുതവണ വീട്ടില്‍ വന്നു പണം ആവശ്യപ്പെട്ടു. കേസില്‍ സഹായിക്കാമെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ അത് നിരസിച്ചു. പരാതിക്കാരനെതിരെ കേസ് കൊടുക്കാതിരുന്നത് ഒരു പൊതു പ്രവര്ത്തകന് ആയതിനാലാണ്. കേസുകളുടെ പുറകെ നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ള എഗ്രിമെന്റ് ഉണ്ടാക്കാന്‍ വിദഗ്ധനാണ് പരാതിക്കാരന്. പാലാരിവട്ടം കേസ് നിയമത്തിന്റെ വഴിക്കി നീങ്ങുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കാരന് രണ്ട് തവണ വീട്ടിലെത്തിയെന്നും പണം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കളമശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ പരാതിയില്‍ വിജലന്‍സ് ഇന്ന് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്ന് വിളിച്ച് വരുത്തിയാണ് വിജിലന്‍സാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്.
കേസ് പിന്‍വലിക്കാന്‍ ഇബ്രാഹിംകുഞ്ഞ് അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് ഗിരീഷ് ബാബു നല്കിയ പരാതിയിലുള്ളത്. ഗിരീഷ് ബാബുവിന്റെ പരാതിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം എന്‍ഫോഴ്സ്മെന്റ് ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."