ഉരുള്‍പൊട്ടല്‍ ഭീഷണി മണ്ണാര്‍മലയില്‍ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
വെട്ടത്തൂര്‍: പഞ്ചായത്തിലെ കാര്യവട്ടം വില്ലേജില്‍ മണ്ണാര്‍മലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അഞ്ചോളം ആദിവാസി കുടുംബങ്ങളെ പ്രദേശത്തെ വിദ്യാപോഷിണി ഗ്രന്ഥാലയത്തിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
പരിസ്ഥിതിലോല പ്രാദേശത്ത് ദിവസങ്ങളായി മഴ തുടരുന്നതിനാല്‍ വില്ലേജിലെ ചേരിങ്ങല്‍, കൈപള്ളിക്കര, തണ്ണീര്‍ ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടല്‍സാധ്യത കൂടുതലായും നിലനില്‍ക്കുന്നത്. ഇതില്‍ തണ്ണീര്‍ ഭാഗത്തെ കോളനികളില്‍ നിന്നുള്ള പത്തോളം പേരെയാണ് ഇന്നലെ കാര്യവട്ടം വില്ലേജ് ഓഫിസറുടെയും വിദ്യാപോഷിണി ഗ്രന്ഥാലയം ഭാരവാഹികളുടെയും നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാംപുകളിലെത്തിച്ചത്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റുസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഗ്രന്ഥാലയം ഭാരവാഹികളായ കെ. ജാഫര്‍, ഫിറോസ് കാരാടന്‍, പി. അനില്‍കുമാര്‍, കെ. അബ്ബാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."