ഓണ്‍ലൈന്‍ ക്ലാസിനായി ഭര്‍ത്താവ് സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയില്ല, ഭാര്യ ജീവനൊടുക്കി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കാരണം രാജ്യത്താകെ നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍, കുട്ടിയുടെ ഓണ്‍ലൈന്‍ ക്ലാസിനായി ഭര്‍ത്താവ് സ്മാര്‍ട്ട്ഫോണ്‍ വാങ്ങിനല്കാത്തതിനെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കി. ഡല്‍ഹിയിലെ മൈതാന്‍ ഗാര്‍ഹിയില്‍ 29കാരിയായ ജ്യോതിയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസ് നല്കാന് ഇവിടത്തെ സ്കൂള്‍ തീരുമാനിച്ചിരുന്നു. ഇതിനായി സ്മാര്‍ട്ട്ഫോണ്‍ വാങ്ങിനല്‍കാന്‍ ഇവര്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഭര്‍ത്താവ് ഫോണ്‍ വാങ്ങിനല്‍കിയില്ല. ഇതോടെ, യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
യുവതി സ്വയം തീകൊളുത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലിസിലറിയിച്ചു. പൊലിസ് സ്ഥലത്തെത്തി ഇവരെ സഫ്ദര്‍ജങ് ആശുപത്രിയിലെത്തിച്ചെങ്കിലും 90ശതമാനം പൊള്ളലേറ്റ യുവതി മരിക്കുകയായിരുന്നു.
ഏഴു വര്‍ഷം മുന്‍പ് വിവാഹിതയായ ഇവര്‍ക്കു രണ്ടു കുട്ടികളുണ്ട്.
എന്നാല്‍, ലോക്ക്ഡൗണിനു ശേഷം ഫോണ്‍ വാങ്ങിനല്‍കാമെന്നു പറഞ്ഞിരുന്നെന്നും ഉടന്‍ വേണമെന്ന് ഭാര്യ വാശിപിടിക്കുകയായിരുന്നുവെന്നുമാണ് ഭര്‍ത്താവ് പൊലിസിനോട് വ്യക്തമാക്കിയത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."