പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ പിള്ള പുറത്ത്
ന്യൂഡല്‍ഹി: ബി.ജെ.പി കേരള നേതൃത്വം നല്‍കിയ സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വം പൊളിച്ചടുക്കി. ആര്‍.എസ്.എസ് നിര്‍ദേശപ്രകാരം ഇടപെട്ട അമിത് ഷാ പത്തനംതിട്ട സീറ്റിനുവേണ്ടി കരുക്കള്‍ നീക്കിയ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ പേരുവെട്ടി.
ശ്രീധരന്‍പിള്ളയോട് മത്സര രംഗത്ത് നിന്ന് മാറാനും നിര്‍ദേശിച്ചു. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനാണ് സ്ഥാനാര്‍ഥിയാവുക. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.
ആര്‍.എസ്.എസും ബി.ജെ.പി ദേശീയ നേതൃത്വവും കൈയൊഴിഞ്ഞതോടെയാണ് പത്തനംതിട്ട സീറ്റ് എന്ന ശ്രീധരന്‍ പിള്ളയുടെ മോഹത്തിന് അന്ത്യമായത്. തനിക്ക് എന്‍.എസ്.എസ് പിന്തുണയുണ്ടെന്ന ശ്രീധരന്‍ പിള്ളയുടെ പിടിവള്ളി ന്യായവും ആര്‍.എസ്.എസ് മുഖവിലയ്‌ക്കെടുത്തില്ല.
തുടര്‍ച്ചയായി ഉണ്ടാകുന്ന വീഴ്ചകളും ഗ്രൂപ്പ് കളിയുടെ അതിപ്രസരവുമാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരേ ആര്‍.എസ്.എസ് അതൃപ്തിക്ക് കാരണമെന്നാണ് സൂചന. പത്തനംതിട്ട നോട്ടമിട്ടിരുന്ന കണ്ണന്താനത്തിന് എറണാകുളത്താണ് നിയോഗം. പാലക്കാട് മാത്രമേ മത്സരിക്കൂ എന്ന ശോഭാ സുരേന്ദ്രന്റെ വാശി തള്ളി ആറ്റിങ്ങലില്‍ സീറ്റ് നല്‍കി.
ചോദിച്ച സീറ്റ് ലഭിക്കാത്തതിനാല്‍ പല പ്രമുഖ നേതാക്കളും മത്സരിക്കില്ല. താല്‍പര്യമുള്ള സീറ്റുകള്‍ കിട്ടില്ലെന്നായതോടെ പി.കെ കൃഷ്ണദാസും എം.ടി രമേശും ചുവടുമാറ്റി. സംഘടനാപ്രവര്‍ത്തനം നടത്തിക്കൊള്ളാമെന്നാണ് ഇരുവരുടെയും നിലപാട്.
എന്‍.ഡി.എയില്‍ സീറ്റ്‌വിഭജനം പൂര്‍ത്തിയായിട്ടുണ്ട്. ഇതനുസരിച്ച് ബി.ജെ.പി കേരളത്തില്‍ 14 സീറ്റുകളിലും ബി.ഡി.ജെ.എസ് അഞ്ചു സീറ്റുകളിലും മത്സരിക്കും. ഒരു സീറ്റ് കേരളാ കോണ്‍ഗ്രസിനാണ്. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ചാലക്കുടി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആറ്റിങ്ങല്‍ സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുക. തൃശൂര്‍, വയനാട്, ആലത്തൂര്‍, ഇടുക്കി, മാവേലിക്കര മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസും കേരളാ കോണ്‍ഗ്രസിന്റെ ഏക സീറ്റായ കോട്ടയത്ത് പി.സി തോമസും മത്സരിക്കുമെന്ന് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു, ബി.ജെ.പി കേരള തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ വൈ. സത്യ, ദേശീയസമിതി അംഗം പി.കെ കൃഷ്ണദാസ്, ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം- കുമ്മനം രാജശേഖരന്‍, ആറ്റിങ്ങല്‍- ശോഭാ സുരേന്ദ്രന്‍, കൊല്ലം- ടോം വടക്കന്‍, പത്തനംതിട്ട- കെ.സുരേന്ദ്രന്‍, ആലപ്പുഴ- കെ.എസ്.രാധാകൃഷ്ണന്‍, എറണാകുളം- അല്‍ഫോണ്‍സ് കണ്ണന്താനം, ചാലക്കുടി- എ.എന്‍ രാധാകൃഷ്ണന്‍, പാലക്കാട്-സി. കൃഷ്ണകുമാര്‍, പൊന്നാനി- വി.ടി രമ, മലപ്പുറം-ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍, കോഴിക്കോട്-വി.കെ പ്രകാശ് ബാബു, വടകര- സി.കെ സജീവന്‍, കണ്ണൂര്‍- സി.കെ പത്മനാഭന്‍, കാസര്‍കോട്- രവീഷ തന്ത്രി കുണ്ടാര്‍ എന്നിങ്ങനെയാണ് സീറ്റ് തീരുമാനമെന്നാണ് വിവരം.
മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ല: തുഷാര്‍
താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മത്സരിക്കുന്നതിന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെങ്കില്‍ രാജിവയ്ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികളെ രണ്ടുദിവസത്തിനുള്ളില്‍ പാര്‍ട്ടി കമ്മിറ്റി കൂടിയ ശേഷം പ്രഖ്യാപിക്കും. എസ്.എന്‍.ഡി.പി യോഗത്തിന്റെ ബി ടീമാണ് ബി.ഡി.ജെ.എസ് എന്ന് വ്യാഖ്യാനിക്കേണ്ട. എല്ലാ സമുദായത്തില്‍ നിന്നുള്ളവരും പാര്‍ട്ടിയിലുണ്ടെന്നും തുഷാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."