ബിഹാറില്‍ മഹാസഖ്യം യാഥാര്‍ഥ്യം; ഹോളിക്ക്ശേഷം പ്രഖ്യാപനമെന്ന് തേജസ്വി യാദവ്
പട്ന: മുന്‍പുണ്ടായിരുന്ന രീതിയില്‍ ഇത്തവണ ബിഹാറില്‍ മഹാസഖ്യമുണ്ടാകുമോയെന്ന സംശയം നിലനില്‍ക്കുന്നതിനിടയില്‍ സഖ്യകക്ഷികളുടെ കൂട്ടായ്മ സംസ്ഥാനത്ത് ശക്തമാണെന്ന പ്രഖ്യാപനവുമായി ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്.
വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞെന്നും മഹാസഖ്യം യാഥാര്ഥ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹോളിക്കു ശേഷമായിരിക്കും ഓരോ പാര്‍ട്ടിക്കുമുള്ള സീറ്റുകള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തുക.
ബിഹാറില്‍ 40 ലോക്സഭാ സീറ്റുകളാണുള്ളത്. മഹാസഖ്യം യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ ഓരോ പാര്‍ട്ടിക്കും എത്ര സീറ്റുകള്‍ വീതമെന്നതുസംബന്ധിച്ച പ്രഖ്യാപനം മാത്രമാണ് ശേഷിക്കുന്നതെന്ന് ഡല്‍ഹിയില്‍നിന്ന് പട്നയിലെത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സീറ്റ് ധാരണ സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കാണ് അദ്ദേഹം ഡല്‍ഹിയില്‍ പോയത്. ചൊവ്വാഴ്ച രാത്രി രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. എട്ടു മിനിറ്റു മാത്രം നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, 40 സീറ്റുകളില്‍ 20 എണ്ണത്തില്‍ ആര്.ജെ.ഡി മത്സരിക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഒന്‍പത് സീറ്റുകളാണ് കോണ്‍ഗ്രസിനു നല്‍കുന്നത്. ശേഷിക്കുന്ന സീറ്റുകള്‍ ഉപേന്ദ്ര കുശ്്വാഹയുടെ ആര്.എല്‍.എസ്.പി (രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി), ജിതന്‍ റാം മാന്‍ജിയുടെ എച്ച്.എ.എം-സെക്കുലര്‍ ( ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച-സെക്കുലര്‍), മുകേഷ് സാഹ്്നിയുടെ വി.ഐ.പി (വികാസ് ശീല് ഇന്സാന് പാര്‍ട്ടി), ശരത് യാദവിന്റെ എല്‍.ജെ.ഡി (ലോക് താന്ത്രിക് ജനതാദള്‍) എന്നിവര്‍ക്കു നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."