HOME
DETAILS
MAL
ബുര്‍ഹാന്‍ വാനി വധം: മനുഷ്യാവകാശ ലംഘനമെന്ന് നവാസ് ശരീഫ്
backup
July 12 2016 | 04:07 AM
ഇസ്ലാമാബാദ്: കശ്മിരില്‍ ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫ് നടുക്കം പ്രകടിപ്പിച്ചു. കശ്മിര് വിഷയത്തില്‍ ഇന്ത്യ മനുഷ്യാവകാശം പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിരായുധരായ സാധാരണക്കാരെ വന്‍ സൈനികശക്തി ഉപയോഗിച്ച് നേരിടുകയാണെന്നും ഇതു മനുഷ്യാവകാശ ലംഘനമാണെന്നും നവാസ് ശരീഫിന്റെ ഓഫിസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. നേരത്തെ പാക് വിദേശകാര്യമന്ത്രാലയവും കശ്മിര് വിഷയത്തില്‍ ഇടപെട്ട് പ്രസ്താവന നടത്തിയിരുന്നു. യു.എന്‍ പ്രമേയപ്രകാരം ഇന്ത്യ മനുഷ്യാവകാശ ലംഘനം ഒഴിവാക്കണമെന്നും നവാസ് ശരീഫിന്റെ പ്രസ്താവനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."