കേന്ദ്ര പിേന്നാക്ക ജില്ലാ വികസന പദ്ധതി: വയനാടിന്റെ പേര് വെട്ടിയെന്നും ഇല്ലെന്നും
കല്‍പ്പറ്റ: രാജ്യത്തെ പിന്നോക്ക ജില്ലകളുടെ ത്വരിത വികസനത്തിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ട്രാന്‍സ്ഫാര്‍മേഷന്‍ ഓഫ് ആസ്പിരേഷനല്‍ ഡിസട്രിക്ട് പ്രോഗ്രാം (നീതി ആയോഗ്) പദ്ധതിയില്‍ വനാടിനെ തിരഞ്ഞെടുത്തത് സംബന്ധിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭിന്നതക്ക് പിന്നാലെ വിഷയത്തില്‍ വീണ്ടും വിവാദം. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹകരണമില്ലാത്തതിനെ തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് വയനാടിനെ ഒഴിവാക്കി പകരം ജാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു പിന്നോക്ക ജില്ലയെ ഉള്‍പെടുത്തിയതായി കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍.ഡി.എ ദേശീയ സമിതി അംഗവുമായ പി.സി തോമസ് കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പി.സി. തോമസിന്റെ വാദം പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫിസറും കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറുമായ വി.പി ജോയി തള്ളി. വയനാടിന് പദ്ധതി നഷ്ടമായിട്ടില്ലെന്നും മറിച്ചുള്ള പ്രചരണം ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് അവ പരിഹരിക്കുകയും കേരളം നോഡല്‍ ഓഫിസറെ നിയോഗിക്കുകയും ചെയ്തു. വയനാടിന് പദ്ധതി നഷ്ടമായാല്‍ ആ വിവരം ആദ്യം അറിയേണ്ടത് നോഡല്‍ ഓഫിസറായ താനാണ്. പക്ഷെ അങ്ങനെയൊരു വിവരം ലഭിച്ചിട്ടില്ല. പദ്ധതിയുടെ ഒരുക്ക നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജൂണ്‍ 30ന് താന്‍ വയനാട്ടിലെത്തി ജില്ലാ കലക്ടര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുമെന്നും വി.പി ജോയി പറഞ്ഞു.
പദ്ധതിയില്‍ വയനാട് ഉള്‍പെട്ടിട്ടുണ്ടെന്നും തുടര്‍നടപടികള്‍ നടക്കുന്നുണ്ടെന്നുമാണ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ലഭിക്കുന്ന വിവരം. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം ജില്ലാ കലക്ടറുടെ ചേംമ്പറില്‍ യോഗം ചേര്‍ന്നിരുന്നു. കലക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതിയുടെ പുരോഗതി പരിശോധിക്കുകയും തുടര്‍ നടപടി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
അടിസ്ഥാന സൗകര്യ വിസനത്തോടൊപ്പം ജില്ലയിലെ ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികം, തൊഴില്‍ തുടങ്ങിയ മേഖലകളുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ജില്ലാ പ്ലാനിംഗ് വിഭാഗമാണ്. വിവിധ വകുപ്പുകള്‍ തമ്മില്‍ സഹകരണം വേണ്ട പദ്ധതികളില്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തേണ്ട വകുപ്പിനായിരിക്കും പദ്ധതിയുടെ മുഖ്യചുമതല. പദ്ധതിയുടെ പുരോഗതി പരിശോധിക്കാന്‍ നിശ്ചിതകാലയളവില്‍ യോഗം ചേരാനും തീരുമാനമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ വിജയത്തിനായും സംശയനിവാരണത്തിനായും ജില്ലാ പ്ലാനിംഗ് കമ്മീഷന്റെ ആഭ്യമുഖ്യത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. പദ്ധതി അവലോകനത്തില്‍ തടസം നേരിടാതിരിക്കാന്‍ പ്രോഗ്രസ് ഡാറ്റകള്‍ കാലതാമസം വരുത്താതെ അപ്‌ലോഡ് ചെയ്യുന്നവാന്‍ വകുപ്പുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ജോയിന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ പി.ജി. വിജയകുമാര്‍ വകുപ്പുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫിസര്‍ ഇന്‍ചാര്‍ജ് സുഭദ്ര നായര്‍ അനുബന്ധ സ്‌കീമുകളെ പരിചയപ്പെടുത്തി.
പദ്ധതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 115 ജില്ലകളെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നീതി ആയോഗ് പ്രസിദ്ധീകരിച്ച 101 ജില്ലകളുടെ ബേസ് ലൈന്‍ റാങ്കിങ് പട്ടികയില്‍ വയനാട് ഉള്‍പ്പെട്ടിട്ടില്ല. വയനാടിന് പുറമേ, പദ്ധതിയില്‍ പരിഗണിച്ച 13 ജില്ലകളും പട്ടികയിലില്ല. ഇതോടെയാണ് പദ്ധതിയില്‍ നിന്ന് വയനാട് തഴയപ്പെട്ടതായുള്ള വാദം ശക്തമായത്. എന്നാല്‍ പദ്ധതിയില്‍ ജില്ലയെ തിരഞ്ഞെടുത്ത രീതിയോടുള്ള പ്രതിഷേധം നീതി ആയോഗ് സി.ഇ.ഒ അമിതാബ് കാന്തിനെ അറിയിക്കുകയും പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും നോഡല്‍ ഓഫിസറെ നിയമിച്ചതായും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നേരത്തെ അറിയിച്ചിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണ് പി.സി തോമസ് ഇതുമായി ബന്ധപ്പെട്ട് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ആരോപണമുണ്ടായിരുന്നു.
വീണ്ടും വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ വയനാടിന്റെ വികസനത്തിന് മുതല്‍കൂട്ടാകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."