പേമാരി; വെള്ളപ്പൊക്കം
കണ്ണൂര്‍:കോര്‍പറേഷന്‍ പരിധിയിലും തൊട്ടടുത്ത ഗ്രാമപഞ്ചായത്തുകളിലും മഴകനത്തതിനെ തുടര്‍ന്ന് വ്യാപകനാശനഷ്ടം. ബുധനാഴ്ച മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കണ്ണൂര്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പടന്നപ്പാലം, സിറ്റി, നീര്‍ച്ചാല്‍, താവക്കര, റെയില്‍വെ അണ്ടര്‍ ബ്രിഡ്ജ്, റെയില്‍വേ സ്‌റ്റേഷന്‍ റോഡ് എന്നിവടങ്ങളില്‍ വാഹനഗതാഗതം തടസപ്പെട്ടു.പടന്നപ്പാലത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. വീട്ടുപകരണങ്ങളും സാധനസാമഗ്രികളും നശിച്ചു.ഇന്നലെ രാത്രിതുടര്‍ച്ചയായി പെയ്ത മഴ മിക്ക സ്ഥലങ്ങളെയും പരിപൂര്‍ണമായി വെള്ളത്തിനടിയിലാക്കി.സിറ്റി, നീര്‍ച്ചാല്‍, എന്നിവടങ്ങളിലും നാശനഷ്ടമുണ്ട്.മഴയെ തുടര്‍ന്ന് ചില വീടുകള്‍ തകരുകയും മരങ്ങള്‍ പൊട്ടിവീഴുകയും ചെയ്തു.
പാപ്പിനിശ്ശേരിയില്‍ വീട് തകര്‍ന്ന് ദമ്പതികള്‍ക്ക് പരുക്ക്
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനു സമീപത്തെ പള്ളി കരുവത്ത് ഫാത്തിമയുടെ വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരുക്കേറ്റു. വീട്ടിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഫാത്തിമ (55), ഭര്‍ത്താവ് അബ്ദുള്‍ ഗഫൂര്‍ (55) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മറ്റൊരു മുറിയിലുണ്ടായിരുന്ന മകന്‍ നൗഷാദിനും നിസാര പരുക്കേറ്റു. ദമ്പതികളെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ 2.30 മണിയോടെ ഉഗ്രശബ്ദത്തോടെയാണ് വീട് നിലംപതിച്ചത്. വീടിന്റെ ഒരു ഭാഗം കോണ്‍ക്രീറ്റ് ചെയ്തതാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണന്‍ അടക്കമുള്ള ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും തകര്‍ന്ന വീട് സന്ദര്‍ശിച്ചു.
പാപ്പിനിശ്ശേരി അടിപ്പാത വെള്ളത്തിലായി
പാപ്പിനിശ്ശേരി: മഴ കനത്ത തോടെ പാപ്പാനിശ്ശേരി റെയില്‍ പാതയുടെ അടി ഭാഗത്ത് നിര്‍മ്മിച്ച പാതയും വെള്ള ക്കെട്ടിലായി.
അടിപ്പാതയില്‍ രണ്ടടിയിലധികം വെള്ളം കെട്ടി നിന്നതോടെ കാല്‍ നടയാത്രയും ചെറു വാഹന ങ്ങളുടെ യാത്രയും പൂര്‍ണമായി നിലച്ചു. വിദ്യാഥികളും ജനങ്ങളും യാത്രക്ക് ഏറെ പ്രയസപ്പെട്ടുവരികയാണ്.
അശാസ്ത്രിയമായ സിര്‍മ്മണപ്രവര്‍ത്തി ആയതിനാലാണ് ഇങ്ങനെ വെള്ളം കെട്ടി നില്‍ക്കുന്നത്.
വീടിന് മുകളില്‍ കൂറ്റന്‍ മരം വീണു
പാപ്പിനിശ്ശേരി: കല്യാശ്ശേരി കെ.വി. സ്മാരക മന്ദിരത്തിന് സമീപത്തെ പി.പി നാരായണന്‍ നമ്പ്യാരുടെ ഇരുനില കോണ്‍ ക്രീറ്റ് വീടിന് മുകളില്‍ കൂറ്റന്‍ മരം വീണു. ഇന്നലെ പുലര്‍ച്ചേ രണ്ടു മണിക്കാണ് അപകടം. ഇരുനൂറ് വര്‍ഷത്തിലധികം പഴക്കമുള്ള കൂറ്റന്‍ കാഞ്ഞിരമാണ് കട പുഴകി പൂര്‍ണമായും വീടിന് മുകളില്‍ വീണത്. മരത്തിന്റെ വീഴ്ചയില്‍ ഒരു വര്‍ഷം മുന്‍പ് നിര്‍മ്മിച്ച വീടിന്റെ ഒന്നാം നിലയുടെ ചുമരുകള്‍ തകരുകയും കോണ്‍ക്രീറ്റ് മേല്‍കൂരക്ക് സാരമായ കേടുപാടുകളും പറ്റുകയും ചെയ്തു. മരത്തിന്റെ വീഴ്ചയില്‍ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന നാരായണന്റെ ഭാര്യ കോയാടന്‍ ശാന്തയും മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അനഘയും കട്ടിലിന്റെ മുകളില്‍ നിന്നും താഴെ വീണു. വീഴ്ചയില്‍ ശാന്തയുടെ കാലിനും പരുക്കേറ്റു. അഗ്‌നി ശമന സേന എത്തിയാണ് വീടിന് മുകളില്‍ വീണ മരം മുറിച്ച് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."