HOME
DETAILS
MAL
ട്രാവന്‍കൂര്‍ ടൈറ്റാനിയം ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മാണത്തിലേക്ക്
backup
May 30 2020 | 02:05 AM
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് (ടി.ടി.പി.എല്‍) ഇലക്ട്രിക്ക് വാഹന ബാറ്ററി നിര്‍മാണത്തിലേക്ക്.
ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി നിര്‍മാണത്തിനുള്ള പ്രധാന അസംസ്കൃത വസ്തുവായ ലിഥിയം ടൈറ്റനേറ്റ് സ്ഥാപനം നിര്‍മിച്ചു. ഇതുപയോഗിച്ച് ഇ ബാറ്ററി നിര്‍മ്മാണത്തിന് കേരള ഡവലെപ്മെന്റ് ആന്റ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സിലുമായി ചര്‍ച്ച നടക്കുകയാണ്.
തിരുവനന്തപരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍, ചെന്നൈയിലെ സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ ടൈറ്റാനിയത്തിന്റെ ഉല്‍പ്പന്നം ഗുണനിലവാരമുള്ളതാണെന്ന് തെളിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."