HOME
DETAILS
MAL
കശ്മിരിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് മെഹബൂബ മുഫ്തി
backup
July 12 2016 | 04:07 AM
ന്യൂഡല്‍ഹി: ജമ്മുകശ്മിര്‍ സര്‍ക്കാറിന് കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കശ്മിര് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. രാജ്നാഥ് സിങ് തന്നെ ടെലിഫോണില്‍ വിളിച്ചാണ് പിന്തുണ അറിയിച്ചത്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെതുടര്‍ന്നുണ്ടായ അക്രമങ്ങള്‍ തടയാന്‍ ഏതുസഹായവും നല്കാന് കേന്ദ്രം സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
കശ്മിര് താഴ്വരയില് സമാധാനം പുനഃസ്ഥാപിക്കുന്നതിന് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും മെഹബൂബ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."