HOME
DETAILS
MAL
നാലംഗസംഘം വീട്ടില്‍ കയറി ആക്രമിച്ചു; വയോധിക ഗുരുതരാവസ്ഥയില്‍
backup
April 15 2017 | 20:04 PM
മണ്ണഞ്ചേരി: ഒറ്റക്ക് കഴിയുന്ന വൃദ്ധയെ നാലംഗസംഘം വീട്ടില്‍ കയറി ആക്രമിച്ചു. ഇവര്‍ക്ക് തലയ്ക്കും കണ്ണിനും ഗുരുതര പരുക്കേറ്റു. മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാംവാര്ഡില് വെള്ളാഞ്ഞിലി വീട്ടില്‍ പാര്‍വതിയമ്മയ്ക്ക് (തങ്കമ്മ72) നേരെയാണ് ആക്രമണം.
അബോധാവസ്ഥയിലായ പാര്‍വതിയമ്മ ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.പാര്‍വ്വതിയമ്മയുടെ കണ്ണിന്റെ ഞരമ്പിന് പൊട്ടലുണ്ടായതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. 13ന് അര്‍ധരാത്രിയിലായിരുന്നു സംഭവം. വിഷുകൈനീട്ടവുമായെത്തിയ സമീപവാസിയാണ് തങ്കമ്മ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ പൊലിസില്‍ അറിയിച്ചു. പാര്‍വതിയമ്മയ്ക്ക് രണ്ട് ആണ്മക്കളാണ്. മൂത്തുമകന് മുംബൈയിലും രണ്ടാമത്തെയാള്‍ ചേര്‍ത്തലയിലുമാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."