പൊലിസ് സേനയുടെ ചീത്തപ്പേര് മാറ്റാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ആകാശവാണിയില്‍ പരിപാടി
തിരുവനന്തപുരം: പൊലിസ് സേനയ്ക്ക് അടുത്തിടെ ഉണ്ടായ ചീത്തപ്പേര് മാറ്റാന്‍ സേനയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി ആകാശവാണി വഴി പ്രത്യേക പരിപാടി ഒരുക്കുന്നു.
അനന്തപുരി എഫ്.എം ഉള്‍പ്പെടെ മൂന്ന് എഫ്.എം നിലയങ്ങള്‍ ഒഴികെ സംസ്ഥാനത്തെ ആകാശവാണിയുടെ എല്ലാ നിലയങ്ങളില്‍ നിന്നും എല്ലാ ആഴ്ചയിലും പതിനഞ്ചു മിനുട്ട് ദൈര്‍ഘ്യമുള്ള പരിപാടിയാണ് ഒരുക്കുന്നത്.
അഞ്ചു മിനുട്ട് വീതം ദൈര്‍ഘ്യമുള്ള കേസന്വേഷണ മികവ്, വിവിധ വിഷയങ്ങളില്‍ പൊലിസ് ഉന്നതരുമായുള്ള ആശയ വിനിമയം, പൊലിസിന്റെ പദ്ധതികളെ കുറിച്ചും വിവിധ നിയമങ്ങളെ കുറിച്ചുമുള്ള വിവരണം എന്നിവയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്ത മാസം തന്നെ പരിപാടി ആരംഭിക്കാനുള്ള നടപടിക്ക് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കി.
ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ റേഡിയോ ശ്രവിക്കുന്ന രാവിലെയോ വൈകിട്ടോ ആയിരിക്കും പരിപാടി പ്രക്ഷേപണം ചെയ്യുക.
പൊലിസ് ആസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ സെന്ററാണ് ജനസ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരത്തില്‍ ഒരു പദ്ധതി തയാറാക്കിയത്. കഴിഞ്ഞ ദിവസം പൊലിസ് മേധാവി തിരുവനന്തപുരത്തെ ആകാശവാണി അധികൃതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് സ്‌പോണ്‍സേര്‍ഡായി പതിനഞ്ചു മിനുട്ട് സ്‌ളോട്ട് അനുവദിക്കുകയായിരുന്നു.
പതിനഞ്ചു മിനുട്ട് സ്‌ളോട്ടിന് പണം അടയ്ക്കുകയും പരിപാടി തയാറാക്കി നല്‍കുകയും ചെയ്യണമെന്നാണ് ആകാശവാണിയുമായി ഉണ്ടാക്കിയ കരാര്‍. പൊലിസ് അക്കാദമി ജോയിന്റ് ഡയറക്ടര്‍ ഡി.ഐ.ജി അനൂപ് കുരുവിളയാണ് പ്രോഗ്രാം ഡയറക്ടര്‍.
പൊലിസ് സേനയുടെ നവീകരണത്തിനും പൊലിസ് സ്‌റ്റേഷനുകളുടെ നിര്‍മാണങ്ങള്‍ക്കും മറ്റുമായാണ് പ്ലാന്‍ ഫണ്ട് ഉപയോഗിക്കുന്നത്. ആ പണം ഉപയോഗിച്ചാണ് ചീത്തപ്പേര് മാറ്റാന്‍ പൊലിസ് പരിപാടി ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."