12 ഐ.എസുകാരുടെ വധശിക്ഷ ഇറാഖ് സര്‍ക്കാര്‍ നടപ്പിലാക്കി
ബഗ്ദാദ്: ബുധനാഴ്ച എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് മറുപടിയായി 12 ഐ.എസുകാരെ ഇറാഖ് സര്‍ക്കാര്‍ വധശിക്ഷക്ക് വിധേയരാക്കി. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ നിര്‍ദേശപ്രകാരമാണ് ഇവരുടെ ശിക്ഷ നടപ്പിലാക്കിയത്.
12 ഐ.എസ് തീവ്രവാദികളുടെ ശിക്ഷ വ്യാഴാഴ്ചയാണ് നടപ്പിലാക്കിയതെന്നും ഹൈദര്‍ അല്‍ അബാദിയുടെ നിര്‍ദേശപ്രകാരമാണ് വധശിക്ഷ നടപ്പിലാക്കിയതെന്നും ഇറാഖ് പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജ് അറിയിച്ചു.
എന്നാല്‍ 13 പേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ഇറാഖ് ജസ്റ്റിസ് മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. തൂക്കിലേറ്റിയ ഐ.എസുകാരുടെ വ്യക്തിവിവരങ്ങല്‍ ഇറാഖ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
ഐ.എസ് തട്ടിക്കൊണ്ടുപോയ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ചയാണ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ പിടികൂടിയ ഐ.എസ് പോരാളിയെ മൂന്ന് ദിവസത്തിനുള്ളില്‍ വിട്ടയച്ചില്ലെങ്കില്‍ തട്ടിക്കൊണ്ടുപോയ സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ഐ.എസ് ശനിയാഴ്ച വിഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് കീഴടങ്ങാത്തതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ബുധനാഴ്ച കൊലപ്പെടുത്തിയത്. ഐ.എസിന്റെ മേല്‍ അന്തിമ വിജയം നേടിയെന്ന് ഇറാഖ് സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ഇപ്പോഴും ഐ.എസിന്റെ പ്രവര്‍ത്തനങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."