രസതന്ത്ര ഗവേഷണ സമുച്ചയം ഉദ്ഘാടനം
വളാഞ്ചേരി: ശാസ്ത്രഗവേഷണം സാമൂഹിക വികസനത്തില്‍ അധിഷ്ടിതമാകണമെന്ന് തദ്ദേശ സ്വയം ഭരണ വകുപപ്പ് മന്ത്രി കെ.ടി.ജലീല്‍. സര്‍വ്വകലാശാലകളോടൊപ്പം തന്നെ കോളേജ് തലങ്ങളിലും ഗവേഷണ സൗകര്യങ്ങള്‍ ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളാഞ്ചേരി എം.ഇ.സ് കെ.വി.എം കോളജില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റ സഹകരണത്തോടെ നിര്‍മിച്ച രസതന്ത്ര ഗവേഷണ സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളുടെ ചിന്താഗതിയും സാമൂഹ്യബോധവും നിര്‍ണയിക്കുന്നതില്‍ അധ്യാപകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്നസെന്റ് എം.പി പറഞ്ഞു. കണ്‍സള്‍ട്ടന്‍സി വിഭാഗത്തിന്റ ഉദ്ഘാടനം പ്രാഫ:കെ.ക. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.ഇ.എസ്. മുന്‍സംസ്ഥാന പ്രസിഡന്റ് കെ.കെ.അബൂബക്കര്‍ അധ്യക്ഷനായി. യാത്രയയപ്പ് സമ്മേളനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.ഷാഹിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ഡോ:എന്‍.മുജീബ് റഹ്മാന്‍,എന്‍.അബ്ദുല്‍ജബ്ബാര്‍,കെ.വി.മുഹമ്മദ്, പ്രിന്‍സിപ്പല്‍ ഡോ:മുഹമ്മദലി,പ്രൊ:കെ.പി ഹസ്സന്‍,ഡോ:ഹുസൈന്‍ രണ്ടത്താണി,ഒ.സി.സലാഹുദ്ദീന്‍,ഡോ:സി.അബ്ദുല്‍ ഹമീദ്,പ്രൊ:കടവനാട് മുഹമ്മദ്,പി.എച്ച് മുഹമ്മദ്,സി.ചേക്കുഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."