കബീര്‍ദാസ്: മോദി വീണ്ടും ചരിത്രപരമായി ബ്ലണ്ടറടിച്ചു
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ചരിത്രം തിരുത്തി. ഇത്തവണ കബീര്‍ദാസിനെ കുറിച്ചാണ് മോദിയുടെ ബ്ലണ്ടര്‍. വാരണാസിയിലെ മഗഹറില്‍ കബീര്‍ദാസിന്റെ ശവകൂടീരം സന്ദര്‍ശിച്ച് നടത്തിയ പ്രസംഗത്തിലാണ് മോദി ചരിത്രപരമായ തെറ്റ് വിളമ്പിയത്.
കബീര്‍ദാസിനെക്കുറിച്ച് പുകഴ്ത്തിയാണ് അദ്ദേഹം പ്രസംഗിച്ചത്. 15ാം നൂറ്റാണ്ടിലെ കവിയും സന്ന്യാസിയുമായിരുന്നു കബീര്‍ദാസ്. മഹാനായ കബീറിന്റെ സമചിത്തതയും മൈത്രിയും നൂറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള സമൂഹത്തിനും മാര്‍ഗദര്‍ശമാവുകയാണ്. ഗുരു നാനാക്ക്, ബാബാ ഗോരഖ്‌നാഥ് എന്നിവര്‍ക്കൊപ്പം ഇവിടെയിരുന്നാണ് കബീര്‍ ആത്മീയതയെ കുറിച്ച് സംസാരിച്ചത് എന്നിങ്ങനെയായിരുന്നു മോദി അടിച്ചുവിട്ടത്.
എന്നാല്‍ ബാബ ഗോരഖ്‌നാഥിന്റെയും കബീര്‍ ദാസിന്റെയും ജീവിത കാലഘട്ടം വ്യത്യസ്തമാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ബാബാ ഗോരഖ്‌നാഥ് 11ാം നൂറ്റാണ്ടിലും കബീര്‍ദാസ് 15ാം നൂറ്റാണ്ടിലുമാണ് ജീവിച്ചിരുന്നത്. രണ്ടു പേരും ഒരേ കാലത്ത് ഒരിടത്ത് ആത്മീയത പറയുന്നതെങ്ങിനെയെന്നാണ് ചോദ്യമുയരുന്നത്.
വാരണാസിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ് മഗഹര്‍. ഇവിടെ കബീര്‍ അക്കാദമിക്ക് തറക്കല്ലിട്ട് സംസാരിക്കവേ ആണ് മോദി ഇപ്രകാരം പറഞ്ഞത്.ചരിത്രപരമായ പിഴവുകള്‍ നേരത്തെയും മോദി നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."