സി.പി.എം ഓഫിസില്‍ പീഡനം നടന്നിട്ടില്ലെന്ന്: ഇല്ലാത്ത വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമ നടപടിയെന്ന് ഡി.വൈ.എഫ് ഐയുടെ മുന്നറിയിപ്പ്
പാലക്കാട്: ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയായ യുവാവിനെ ഡി.വൈ.എഫ.്‌ഐ പ്രവര്‍ത്തകനായി ചിത്രീകരിക്കുന്നത് സി.പി എമ്മിനെ അപകീര്‍ത്തിപ്പെടുത്താനെന്ന് സി.പി.എം ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി. സാധാരണ അംഗമോ അനുഭാവിയോ അല്ലാത്തയാളെയാണ് ഡി.വൈ.എഫ.്‌ഐ നേതാവായി ചിത്രീകരിച്ച് അവമതിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഡി.വൈ.എഫ്‌ഐ പ്രവര്‍ത്തകനാണ് പ്രതിയെന്ന് കാണിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരേ നിയമ നടിപടി സ്വീകരിക്കുമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പ്രേംകുമാര്‍ മുന്നറിയിപ്പു നല്‍കി.
കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസിന് യുവാവ് നല്‍കിയ മൊഴിയില്‍ ഒരിടത്തും ചെര്‍പ്പുളശേരിയിലെ സി.പി.എം പാര്‍ട്ടി ഓഫീസില്‍ പോയതായി പറയുന്നില്ല. ഒരു യുവജനസംഘടനയുമായും തനിക്ക് ബന്ധമില്ലെന്നും ഇയാളുടെ മൊഴിയുണ്ട്. ഇയാളുടെ സംഘടനാ ബന്ധം കണ്ടെത്താന്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും ഇതാണ് വാര്‍ത്തയിലെ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നതെന്നും ഇവര്‍ പറയുന്നു.
യുവാവും യുവതിയും കോളേജില്‍ വച്ചാണ് പരിചയപ്പെട്ടതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ കോളജില്‍ പോകാത്ത യുവാവ് എങ്ങനെയാണ് യുവതിയുടെ സഹപാഠിയാകുക. ആറ് വര്‍ഷമായി ചെര്‍പ്പുളശേരി ടൗണില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്നയാളാണ് പ്രതി.
കോളജ് മാഗസിനുമായും പെണ്‍കുട്ടിക്ക് ബന്ധവുമില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സി.പി.എം ഏരിയാ സെക്രട്ടറി കെ.ബി സുഭാഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടതാണ്. എന്നിട്ടും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്.
വാര്‍ത്ത മാധ്യമങ്ങളില്‍ വരുന്നതിന് മുമ്പ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ഫേസ്ബുക്ക് വഴി പാര്‍ട്ടി ബന്ധം ആരോപിച്ച് കമന്റ് ഇട്ടത് സംഭവം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ്.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇടതുപക്ഷം നേടിയ മേല്‍ക്കൈ യു.ഡി.എഫിനേയും ബി.ജെ.പിയേയും അങ്കലാപ്പിലാക്കിയതോടെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. സംഭവത്തില്‍ വന്‍ ഗൂഡാലോചനയാണ് നടന്നിട്ടുള്ളതെന്നും സി.പി.എം നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."