HOME
DETAILS
MAL
ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം പിന്മാറി
backup
June 29 2018 | 19:06 PM
തിരുവനന്തപുരം: ചെറിയ ദൂരം കുറഞ്ഞ ചെലവില്‍ വിമാന സര്‍വിസ് നടത്തുന്ന ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം പിന്മാറാന് തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കിയാലിന്റെ ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.തീരുമാനം ഔദ്യോഗികമായി വ്യോമയാന മന്ത്രാലയത്തെ അറിയിക്കും. കുറഞ്ഞ ചെലവില്‍ ചെറിയ ദൂരങ്ങളിലേക്ക് വിമാന സര്‍വിസ് നടത്താന്‍ സാധിക്കുമെങ്കിലും ഉഡാന്‍ സര്‍വിസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് റൂട്ടുകള്‍ മൂന്നു വര്‍ഷത്തേക്ക് കുത്തകയായി നല്‍കേണ്ടിവരും. ഇത് കണ്ണൂര്‍ വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."