HOME
DETAILS
MAL
സഊദിയിലുള്ള ഭര്‍ത്താവിന് കൊവിഡെന്ന് സംശയം; അധ്യാപിക ജീവനൊടുക്കി
backup
May 31 2020 | 00:05 AM
ഹരിപ്പാട്: സഊദിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിന് കൊവിഡ് ബാധിച്ചെന്ന് കരുതി അധ്യാപികയായ ഭാര്യ ജീവനൊടുക്കി.നങ്ങ്യാര്‍കുളങ്ങര കളത്തില്‍ വീട്ടില്‍ ബിജുകുമാറിന്റെ ഭാര്യ പ്രേമ ഗോവിന്ദ് (40)ആണ് ജീവനൊടുക്കിയത്.
വീടിന്റെ അടുക്കളയുടെ പിന്നില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ച നിലയിലാണ് പ്രേമയെ കണ്ടെത്തിയത്.നങ്ങ്യാര്‍കുളങ്ങരയിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു. പ്രേമ എഴുതിയതെന്ന് കരുതുന്ന കത്തും കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ ഭര്‍തൃ മാതാവ് സൗദാമിനിയമ്മ വീടിന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം കണ്ടത്. ഉടനെ നാട്ടുകാരുടെ സഹായത്തോടെ ഇവര്‍ പൊലിസിനെ വിവരമറിയിക്കുകയിരുന്നു.
സൗദിയില്‍ ബിജുകുമാറിനൊപ്പം ജോലിചെയ്തിരുന്ന സുഹൃത്തിന് ഒരാഴ്ച മുന്‍പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടു ദിവസം മുന്‍പ് ബിജുകുമാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പനിയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."