അല്‍ബിര്‍റ് 'തഖ്‌വിയ 19' നാളെ കോഴിക്കോട്ട്
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂള്‍ മാനേജ്‌മെന്റുകളുടെ സംസ്ഥാനതല സംഗമം 'തഖ്‌വിയ 19 'നാളെ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
അല്‍ബിര്‍റ് സ്റ്റേറ്റ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാകും. കണ്‍വീനര്‍ ഉമര്‍ ഫൈസി മുക്കം മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി, പി.കെ ഇബ്‌റാഹിംകുട്ടി, എന്‍.കെ അഹ്മദ് മാസ്റ്റര്‍, എം.സി മായിന്‍ഹാജി സമ്പന്ധിക്കും. ഇസ്മാഈല്‍ മുജദ്ദിദി, ഹൈദരലി വാഫി, ഫൈസല്‍ ഹുദവി പരതക്കാട് വിവിധ സെഷനുകള്‍ നയിക്കും. അറിയിപ്പ് കൈപ്പറ്റാത്ത മാനേജ്‌മെന്റുകള്‍ സംസ്ഥാന ഓഫിസുമായി ബന്ധപ്പെടേണ്ടതാണെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. നമ്പര്‍: 0495 2391517, 85473 21018, 85472 02717.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."