സംഘടനാ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ല
കരിങ്കല്ലത്താണി: ആദര്‍ശപരമായും നയപരമായും തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്ന സമസ്തയുടേയും കീഴ്ഘടകങ്ങളിലേയും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം വിലപോവില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. കരിങ്കല്ലത്താണിയില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ ലീഡേഴ്‌സ് ട്രെയ്‌നിങ് ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിയുന്നു അദ്ധേഹം.
സമസ്തയുടെ ആഹ്വാനങ്ങള്‍ക്കും താക്കീതുകള്‍ക്കുമനുസരിച്ച് യുവജന വിദ്യാര്‍ഥികളെ സജ്ജരാക്കുകയാണ് എസ്.കെ.എസ്.എസ്.എഫ് ചെയ്തു കൊണ്ടിരിക്കുന്നത്. സംഘടനാ നേതാക്കളെ മാധ്യമങ്ങളുപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന നീക്കങ്ങളെ ശക്തമായി നേരിടും.
സമസ്തക്ക് പ്രാധാന്യം നല്‍കുന്ന പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ഇന്ന് സംഘടനക്കുണ്ട്. ഈ സംഘമുന്നേറ്റത്തിന് തടയിടാന്‍ ശ്രമിക്കുന്നവര്‍ ആരായിരുന്നാലും അവരെ അടക്കിയിരുത്താനും തുറന്നുകാണിക്കാനും തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷനായി. ജന. സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ്, നിയാസലി തങ്ങള്‍, പി.എം റഫീഖ് അഹമ്മദ് തിരൂര്‍, മന്‍സൂര്‍ മൂപ്പന്‍ തിരൂര്‍, ശമീര്‍ ഫൈസി ഒടമല, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, ശാഫി മാസ്റ്റര്‍ ആട്ടീരി, റാസി ബാഖവി, ഉമ്മര്‍ ദാരിമി പുളിയങ്കോട്, ഷംസാദ് സലീം കരിങ്കല്ലത്താണി, ശമീര്‍ ഫൈസി പുത്തനങ്ങാടി, സിദ്ദീഖ് ചെമ്മാട്, മുഹമ്മദലി മാസ്റ്റര്‍, നൗഫല്‍ തിരൂര്‍, നൂറുദ്ദീന്‍ യമാനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."