ന്യൂനമര്‍ദം നാളെയോടെ; ശക്തമായ മഴ തുടരും
തിരുവനന്തപുരം: കേരള തീരത്തിനടുത്തായി തെക്കുകിഴക്കന്‍ അറബിക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരും.
ശക്തമായ കാറ്റും കടലാക്രമണത്തിനും സാധ്യത മുന്നില്‍കണ്ട് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
ഇനി അറിയിപ്പുണ്ടാകുന്നതു വരെ കേരള തീരത്തുനിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴക്കുള്ള യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം, ഒമാന്‍ തീരത്തിനടുത്തായി അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഇന്നലെയോടെ കൂടുതല്‍ ശക്തിപ്രാപിച്ചു.
ഇവിടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 കി.മീ വരെയാകും. നാളെ ശക്തികുറയുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."