യു.എസില്‍ വംശവിവേചനം ആവര്ത്തിക്കുന്നതിനെതിരേ ഒബാമ
വാഷിങ്ടണ്‍: രാജ്യത്ത് വംശവിവേചനം സാധാരണസംഭവമാവാന് അനുവദിക്കില്ലെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. മിനസോട്ടയിലെ മിനിയോപോളിസില്‍ കറുത്ത വര്‍ഗക്കാരനായ യുവാവിനെ വെള്ളക്കാരനായ പൊലിസുകാരന് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വേദന താന്‍ പങ്കുവയ്ക്കുന്നതായും വംശവിവേചനം യു.എസില്‍ ഒരു സാധാരണസംഭവം ആവരുതെന്നും ഒബാമ പറഞ്ഞു.
സമീപകാലത്ത് രാജ്യത്ത് കറുത്തവര്‍ഗക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ നിങ്ങളെ പോലെ തനിക്കും വേദനിക്കുന്നുവെന്നാണ് മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ പറഞ്ഞത്.
നേരത്തെ എറിക്, സാന്ദ്ര, മൈക്കല്‍ എന്നിവര്‍ കൊല്ലപ്പെട്ടു. ഇപ്പോഴിതാ അഹ്മദ്, ബ്രെണ്ണ, ജോര്‍ജ്. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്- അവര്‍ പറഞ്ഞു.
മാര്‍ച്ച് 13നാണ് ബ്രെണ്ണ ടെയ്ലര് എന്ന 26കാരിയായ കറുത്തവര്‍ഗക്കാരിയെ പൊലിസുകാര്‍ വീട്ടില്‍ കയറി വെടിവച്ചുകൊന്നത്.
അവരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലിസ് നടത്തിയ വെടിവയ്പില്‍ ഏഴുപേര്‍ക്കു പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."