ശക്തിമാന്‍ ഇനി അനശ്വരതയില്‍
ഡെറാഡൂണ്‍ : ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷിയുടെ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് മരണത്തിന് കീഴടങ്ങിയ ശക്തിമാന്‍ കുതിരക്ക് പ്രതിമയൊരുങ്ങി. പതിനാല് വര്‍ഷമായി പൊലിസില്‍ സേവനം ചെയ്ത ശക്തിമാന് പ്രതിമ നിര്‍മിച്ചത് ഉത്തരാഖണ്ഡ് പൊലീസാണ്.
ശക്തിമാന്റെ മരണം പൊതുജനങ്ങളെയും പൊലിസിനെയും ഏറെ ദു:ഖത്തിലാഴ്ത്തിയിരുന്നു. ഒറീസയിലെ ശില്‍പികളായ ഫക്കീര്‍ ചന്ദ്, കലി ചന്ദ്, എന്നിവരാണ് പ്രതിമ നിര്‍മിച്ചത്. ഏകദേശം അഞ്ച് ലക്ഷം രൂപയാണ് നിര്‍മാണത്തിന് ചിലവായത്.
ഉത്തരാഖണ്ഡിലെ റിസ്പൗന ചൗക്കിലാണ് 400 കിലോ ഭാരമുള്ള പ്രതിമ സ്ഥാപിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ പൊലിസ് പരേഡിനിടെ മസൂറിലെ ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷിയാണ് പ്രകോപിതനായി കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്.
കാല്‍ മുറിച്ച് മാറ്റി കൃതിമക്കാല്‍ വെച്ചെങ്കിലും ശക്തിമാല്‍ ഏപ്രില്‍ ഇരുപതിന് മരണത്തിന് കീഴടങ്ങുകയായിരുന്നു.ശക്തിമാന്‍ മര്‍ദ്ദിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യപകമായി പ്രചരിച്ചിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് അദ്ദേഹം ജാമ്യം നേടി പുറത്തിറങ്ങി.
പ്രതിമക്കു പുറമെ ശക്തിമാന്റെ ഓര്‍മക്കായി പൊലിസിന്റെ കുതിര പാളയത്തിനും ഡെറാഡൂണിലെ ഒരു പാര്‍ക്കിനും ശക്തിമാന്റെ പേര് നല്‍കിയിരുന്നു. ശക്തിമാന് വേണ്ടി രണ്ടാമത്തെ പ്രതിമ പൊലിസ് ആസ്ഥാനത്ത് സ്ഥാപിക്കുമെന്ന് ഉത്തരാഖണ്ഡ പൊലീസ് വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."