കൊവിഡ് ബാധിച്ച് രണ്ട് യു.എന്‍ സൈനികര്‍ മരിച്ചു
ന്യൂയോര്‍ക്ക്: മാലിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്ന യു.എന്‍ സമാധാനസേനയിലെ രണ്ടുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസാണ് ഇക്കാര്യം അറിയിച്ചത്. കംബോഡിയ, എല്‍സാല്‍വദോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍.
ലോകത്ത് പല ഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ യു.എന്‍ സമാധാനസേനാംഗങ്ങളാണ് വിവിധ ദൗത്യങ്ങളുടെ ഭാഗമായി വിന്യസിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ കൊവിഡ് ബാധിച്ച് ആരെങ്കിലും മരിക്കുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു.സൈനികരെ കൂടാതെ പൊലിസുകാരും അല്ലാത്തവരും യു.എന്‍ ദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതില്‍ 137 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 53 പേര്‍ക്ക് രോഗം സുഖപ്പെട്ടു. മാലിയില്‍ യു.എന്‍ ദൗത്യസംഘത്തിലെ 90 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 43 പേര്‍ക്ക് സുഖപ്പെട്ടു.
കഴിഞ്ഞവര്‍ഷം 39 രാജ്യങ്ങളിലായി 83 യു.എന്‍ സൈനികരാണ് സമാധാനദൗത്യത്തിനിടെ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."