HOME
DETAILS
MAL
റബര്‍ കര്‍ഷകരുടെ സബ്സിഡി കുടിശിക അനുവദിക്കണം
backup
April 15 2017 | 22:04 PM
കണ്ണൂര്‍: കഴിഞ്ഞ ഐക്യജനാധിപത്യ സര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കാനായി വകയിരുത്തിയ അഞ്ഞൂറ് കോടി രൂപ ഇനിയും കൊടുത്തു തീര്‍ക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രവര്‍ത്തകസമിതി യോഗം പ്രതിഷേധിച്ചു.
തുക ഉടന്‍ വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. കെ കുഞ്ഞിമാമു അധ്യക്ഷനായി.
പി അബ്ദുറഹ്മാന്, അഡ്വ.അഹ്മദ് മാണിയൂര്‍, സി എറമുള്ളാന്, നസീര്‍ ചാലാട്, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി.പി മുഹമ്മദലി, പി.പി അബ്ദുള്‍ഖാദര്‍, ഒ ഉസ്മാന്, സി.വി അബ്ദുള്ള ഹാജി, ടി.കെ ഹുസൈന്, ഇസ്മാഈല്‍ ചാത്തോത്ത്, വി.കെ.പി ഇസ്മാഈല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."