HOME
DETAILS

നെടുങ്ങാടി സാരി സില്‍ക്‌സ് അടച്ചുപൂട്ടി: തൊഴിലാളികള്‍ പെരുവഴിയിലായി

  
backup
June 30 2018 | 04:06 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e2%80%8c

 

പാലക്കാട് : വസ്ത്ര വ്യാപാര രംഗത്ത് ഏറെ പ്രശസ്തരായ നെടുങ്ങാടി സാരി സില്‍ക്‌സ് യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥാപനം അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് 60 തൊഴിലാളികളും അവരുടെ കുടുംബങ്ങളും പെരുവഴിയിലായി. പാലക്കാട് വിക്ടോറിയ കോളജ് റോഡില്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന സാരി സെന്ററാണ് ഏതാനും ദിവസം മുമ്പ് അടച്ചുപൂട്ടിയത്. കുറച്ചുനാളുകളായി സാരി സെന്ററിലേക്ക് പുതിയ സ്റ്റോക്കുകളൊന്നും എത്തിച്ചിരുന്നില്ല. ഉള്ള സ്‌റ്റോക്കുകള്‍ വിറ്റഴിക്കുക മാത്രമാണ് ചെയ്തിരുന്നത്. സ്‌റ്റോക്ക് ക്ലിയറന്‍സ് ആണെന്നാണ് മാനേജ്‌മെന്റ് ജീവനക്കാരോട് പറഞ്ഞിരുന്നത്. എന്നാല്‍ സ്റ്റോക്ക് ഏതാണ്ട് തീര്‍ന്നതോടെ പെട്ടെന്ന് സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം സാരി സെന്റര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നുവെന്ന് കാണിച്ച് മാനേജ്‌മെന്റ് സ്ഥാപനത്തിനുമുന്നില്‍ ബാനറും വെച്ചിട്ടുണ്ട്. അതേസമയം വ്യാപാര സ്ഥാപനം അടച്ചുപൂട്ടുന്ന ഘട്ടങ്ങളില്‍ പാലിക്കേണ്ട യാതൊരു നിയമാനുസൃത നടപടിയും പാലിക്കാതെയാണ് നെടുങ്ങാടി സാരി സെന്റര്‍ അടച്ചുപൂട്ടിയതെന്ന് ജീവനക്കാര്‍ പറയുന്നു. 60 ജീവനക്കാരാണ് സ്ഥാപനത്തില്‍ ഉള്ളത്. ഇവരെ ഒഴിവാക്കി കുറഞ്ഞ ശമ്പളത്തിന് പുതിയ ആളുകളെ നിയമിക്കാനുള്ള മാനേജ്‌മെന്റിന്റെ അടവാണ് ഇപ്പോഴത്തെ അടച്ചുപൂട്ടലിനു പിന്നിലെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.
അടച്ചുപൂട്ടിയ സാരി സെന്റര്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീജീവനക്കാര്‍ ഉള്‍പ്പടെ 60 ആളുകളും പകല്‍ മുഴുവന്‍ സ്ഥാപനത്തിനു മുന്നില്‍ കുത്തിയിരിപ്പ് സമരത്തിലാണ്. അതേസമയം 60 തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും പട്ടിണിയിലാകുന്ന ഘട്ടത്തിലും തങ്ങളുടെ ന്യായമായ സമരത്തെ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ഖേദകരമാണെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തി. മാനേജ്‌മെന്റിനെ പിണക്കാന്‍ വയ്യാത്തതുകൊണ്ടാണ് തങ്ങളുടെ സമരത്തെ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. ലേബര്‍ ഓഫിസറുടെ ഇടപെടലില്‍ തങ്ങള്‍ക്ക് പ്രതീക്ഷയും വിശ്വാസവും ഉണ്ടെന്നും ജീവനക്കാര്‍ വ്യക്തമാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago