ബി.ജെ.പിയുടെ 'ചൗക്കിദാറു'മാരെ ഓടിച്ചിട്ടു പിടിക്കാന്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ സോഷ്യല്‍മീഡിയ ചൗക്കിദാറുമാരെ കോണ്‍ഗ്രസ് ഇനി അവിടെയിട്ടുതന്നെ ഓടിച്ചിട്ടു പിടിക്കും. സോഷ്യല്‍ മീഡിയ പ്രചാരണം ശക്തമാക്കാനായി മൂന്ന് ഏജന്‍സികളുമായി കോണ്‍ഗ്രസ് ധാരണയായി. ഡെസിന്‍ബോക്‌സ്ഡ്, നികുന്‍, സില്‍വര്‍ പുഷ് എന്നീ ഏജന്‍സികളെയാണ് ഈ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
കമ്പനികള്‍ അടുത്തയാഴ്ച മുതല്‍ പ്രചാരണം ആരംഭിക്കും. നിലവില്‍ കോണ്‍ഗ്രസിന് സോഷ്യല്‍ മീഡിയ വിഭാഗമുണ്ട്. അതു കൂടാതെയാണ് ഈ മേഖലയിലെ പ്രൊഫഷണല്‍ ഏജന്‍സികളുടെ സഹായം തേടിയിരിക്കുന്നത്. ആദ്യമായാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ സോഷ്യല്‍മീഡിയ പ്രചാരണം നടത്തുന്നത്.
ഛത്തീസ്ഗഢ്, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ കാംപയിന്‍ നടത്താന്‍ ഡെസിന്‍ബോക്‌സ്ഡിനെ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരുന്നു . അതു ഫലം കണ്ടു. രണ്ടിടത്തും പാര്‍ട്ടി ജയിക്കുകയും ചെയ്തു. അതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതു നോക്കാമെന്നായി.
സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ഫേസ്ബുക്കിലും വാട്‌സാപ്പിലുമായിരിക്കും പ്രധാനമായും പ്രചാരണം. തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, ജി.എസ്.ടി, നോട്ട്‌നിരോധനം തുടങ്ങിയവ ഇവിടെ കാര്യമായി ഉയര്‍ത്തും.
എന്നാല്‍ പ്രധാനമായും ബി.ജെ.പിയുടെ മേം ബി ചൗക്കിദാര്‍ പ്രചാരണത്തെ പൊളിക്കുകയാണ് ലക്ഷ്യം.
അടുത്തയാഴ്ച മുതല്‍ മറുപ്രചാരണവുമായി കോണ്‍ഗ്രസ് രംഗത്തുവരും. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയിലെ സ്വാധീനം പരിശോധിക്കുകയും അതു കൂട്ടാന്‍ പദ്ധതികള്‍ നിര്‍ദേശിക്കുകയുമാണ് ഒരു ഏജന്‍സിയുടെ ദൗത്യം. അതനുസരിച്ച് പുതിയ പ്രചാരണ പദ്ധതികള്‍ അതത് സമയങ്ങളില്‍ തയാറാക്കും.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സോഷ്യല്‍ മീഡിയ പ്രചാരണം ഇത്ര ആസൂത്രിതമായി ഉണ്ടായിരുന്നില്ല. എന്നാല്‍ ബി.ജെ.പിയാകട്ടെ അത് ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. ഇത്തവണ കാര്യങ്ങള്‍ മാറ്റിമറിക്കാനാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."