വെള്ളക്കെട്ടിലെ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുമോ, അപകടത്തിന് മുന്‍പ്
ബദിയഡുക്ക: സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷന്‍ പരിധിയിലെ ബേള ധര്‍ബ്ബത്തടുക്കയിലെ ട്രാന്‍സ്‌ഫോര്‍മാര്‍ വെള്ളക്കെട്ടിന് നടുവില്‍. ബദിയഡുക്ക-കുമ്പള പാതയോരത്ത് സെന്റ് ബര്‍ത്തലോമിയസ് യു.പി സ്‌കൂളിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറാണ് ദുരന്തഭീതിയൊരുക്കി സ്ഥിതി ചെയ്യുന്നത്. പരിസരത്ത് വെള്ളം കെട്ടി നില്‍ക്കുന്നിടത്ത് ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തായി കാലപ്പഴക്കമുള്ള കൂറ്റന്‍ അക്വേഷ്യ മരങ്ങള്‍ ഏത് സമയത്തും നിലം പൊത്താവുന്ന രീതിയിലുള്ളതു കൊണ്ട് തന്നെ അപകട സാധ്യത ഏറെയാണ്.
ട്രാന്‍സ്ഫര്‍മറില്‍നിന്ന് ഫ്യൂസ് അടിച്ചുപോയാല്‍ പുനഃസ്ഥാപിക്കണമെങ്കില്‍ മഴവെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വൈദ്യുതി വകുപ്പ് അധികൃതര്‍ പോലും ഇവിടെയെത്താന്‍ ഭയപ്പെടുന്നു. തകരാറ് പരിഹരിക്കുന്നതിന് മെയിന്‍ ലൈനുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം മാത്രമെ ട്രാന്‍സ്ഫര്‍മറിന് സമീപം എത്തുകയുള്ള.േ അതുകൊണ്ടു തന്നെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെങ്കില്‍ പലപ്പോഴും ദിവസങ്ങള്‍ അല്ലെങ്കില്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവരുന്നു.
ഇതുമൂലം ഉപഭോക്താക്കള്‍ക്ക് ദുരിതം ഏറെയാണ്. കാറ്റൊന്ന് വീശിയാല്‍ സമീപത്തെ മരങ്ങളുടെ ശിഖരങ്ങള്‍ ഒടിഞ്ഞു വീഴുന്നതും വൈദ്യുതി ലൈനിന് മൂകളിലാണ്. കഴിഞ്ഞവര്‍ഷം പൊട്ടിവീണ വൈദ്യുതി കമ്പിയില്‍തട്ടി പശു ചത്തിരുന്നു. അപകടാവസ്ഥയിലുള്ള ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് . ട്രാന്‍സ്ഫര്‍മറില്‍നിന്ന് അപകടം സംഭവിക്കുന്നതിന് മുന്‍പ് ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."